Categories
editorial

നീതി ലഭ്യമായോ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന് ?

കേസിൽ കുടുക്കിയവർക്കെതിരെ കോടതിയുടെ വിധി വരുമ്പോഴും ഒരു ചോദ്യം ശേഷിക്കുന്നുണ്ട്

Spread the love

വ്യവസ്ഥകളുടെ അജ്ഞാതവും ദുരൂഹവുമായ ചില നടപ്പുരീതികളിൽ തട്ടി ജീവിതം മുഴുവൻ വ്യവഹാരങ്ങൾക്കായി മാറ്റിവെക്കേണ്ടി വന്ന ഒരു മനുഷ്യനാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണൻ. കാൽ നൂറ്റാണ്ടായി തുടരുന്ന നിയമ യുദ്ധത്തിനിടയിൽ സുപ്രീംകോടതി അദ്ദേഹത്തിനനുകൂലമായ വിധി പുറപ്പെടുവിച്ചപ്പോൾ അത് പൂർണമായോ എന്ന് ഉറപ്പിച്ചു പറയാൻ അദ്ദേഹത്തിഒന് കഴിയാത്തത് കടന്നു വന്ന വഴികളിലെ നിയമ സംവിധാനങ്ങളിൽ നിന്ന് ഒരുപാട് കയ്പുനീർ കുടിക്കേണ്ടി വന്ന അനുഭവത്തിൽ നിന്നാവാം. ഐ എസ് ആർ ഓ ചാരക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ അദ്ദേഹം നൽകിയ കേസിലാണ് അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടുകൊണ്ട് സുപ്രിം കോടതി വിധി പറഞ്ഞിരിക്കുന്നത്.

Image result for nambi narayanan

മനുഷ്യത്വരഹിതമായ ഇടപെടലിന്റെ ഇരയാണ് നമ്പി നാരായണൻ. 1994 നവംബർ 30 നായിരുന്നു ഐ എസ് ആർ ഓ ചാരക്കേസിൽ കുടുക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ത്യ ഏറെ കാലമായി സ്വപ്നം കണ്ട ബഹിരാകാശ സ്വപ്നങ്ങളായിരുന്നു അതോടെ തകർന്നടിഞ്ഞത്. 1966 സെപ്റ്റംബർ 12 നായിരുന്നു അദ്ദേഹം ഐ എസ ആർ ഓ യിൽ ശാസ്ത്രജ്ഞനായി ചേർന്നത്. തുടർന്നിങ്ങോട്ട് 1994 വരെയുള്ള ഇരുപത്തിയെട്ട് വർഷക്കാലം അദ്ദേഹത്തിന്റെ തലച്ചോർ പ്രവർത്തിച്ചത് ഇന്ത്യയെ ഒരു ബഹിരാകാശ ശക്തിയാക്കാനുള്ള ഗവേഷണത്തിനുവേണ്ടി ആയിരുന്നു.

നമ്പി നാരായണൻ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇല്ലാതായത് ക്രയോജനിക് സാങ്കേതിക വിദ്യ കൈവരിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യം എന്ന ഇന്ത്യ സ്വപ്നം കണ്ട നേട്ടമായിരുന്നു. ഐ എസ് ആർ ഓയിൽ എ പി ജെ അബ്ദുള്കലാമിന്റെ ടീമിലായിരുന്നു അദ്ദേഹം. അതിനു ശേഷമാണ് അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിൽ എയ്‌റോ സ്‌പേസ് മെക്കാനിക്കൽ എൻജിനീയറിങ് പോസ്റ്റ് ഗ്രാജുവേഷൻ പഠനത്തിനായി പോയത്.

Image result for nambi narayanan

ആൽബെർട് ഐൻസ്റ്റീൻ ഒക്കെ പഠിപ്പിച്ച സർവകലാശാലയായിരുന്നു അത്. വിക്രം സാരാഭായിയുമായി അടുത്തിടപഴകാൻ അവസരം കിട്ടിയതായിരുന്നു ജീവിതത്തിലെ വലിയ അവസരമെന്നു നമ്പി നാരായണൻ പറയും.
വിക്രം സാരാഭായിയെ കൂടാതെ സതീഷ് ധവാനും യു ആർ റാവുവുമായിരുന്നു ഐ എസ ആർ ഒയുടെ ശിൽപികൾ. ഇരുപത്തെട്ട് വർഷത്തോളം അവിടെജോലി ചെയ്തു.ക്രയോജനിക് സാങ്കേതിക വിദ്യ കൈവരിച്ചാൽ മാത്രമേ ഭൂതല ഉപഗ്രഹം വിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ എന്ന് അന്നേ ഈ ശാസ്ത്രജ്ഞന്മാർക്ക് വ്യക്തത ഉണ്ടായിരുന്നു. ഇന്ത്യക്ക് ബഹിരാകാശ ശക്തിയാകണമെങ്കിൽ അത് വേണമായിരുന്നു. നമ്പി നാരായണൻ അടക്കമുള്ളവർ പ്രവർത്തിച്ചത് അതിനു വേണ്ടി ആയിരുന്നു.

പക്ഷെ അതിനിടയിലാണ് നിലവിലില്ലാത്ത ഒരു സാങ്കേതിക വിദ്യ ചോർത്തി കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം പക്ഷെ കാര്യമായ പുതിയ സാങ്കേതിക വിദ്യയൊന്നും ഐ എസ ആർ ഒയുടെ പട്ടികയിൽ ഇടം പിടിച്ചില്ല. കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. എല്ലാ ജുഡീഷ്യൽ ഫോറങ്ങളിലും പരാജയപ്പെടുകയായിരുന്നു.

Image result for nambi narayanan

ഒരുപക്ഷെ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളിൽ ഒരുപാട് മാറ്റങ്ങൾ നേടാനാവുമായിരുന്ന ഗവേഷണങ്ങളാണ് നമ്പി നാരായണന്റെ അറസ്റ്റോടെ ഇല്ലാതായത്. നിയമ വ്യവഹാരങ്ങളിൽ കുടുങ്ങി അദ്ദേഹത്തിന്റെ ജീവിതം കുഴഞ്ഞു മറിഞ്ഞത് നിരവധി വര്ഷങ്ങളാണ്. 2001 ൽ ഒരു നഷ്ടപരിഹാര കേസ് വിധി വന്നിരുന്നു. പത്ത് ലക്ഷം രൂപ നൽകാനായിരുന്നു വിധി. പക്ഷെ അത് കിട്ടിയത് പതിനൊന്നു വർഷങ്ങൾ കഴിഞ്  2012 ൽ ! ഇതാണ് അദ്ദേഹത്തിന്റെ അവസ്ഥ.

കേസിന്റെ നാൾ വഴികളിലെല്ലാം ഓരോരുത്തർക്കും ഓരോ താല്പര്യമായിരുന്നു എന്ന് നമ്പി നാരായണൻ ഇടയ്ക്കിടെ പറയുമായിരുന്നു. അതെ ആ താല്പര്യങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം വേട്ടയാടപ്പെട്ടത്. ഇല്ലാതാക്കിയത് പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനെയും. കേസിൽ കുടുക്കിയവർക്കെതിരെ കോടതിയുടെ വിധി വരുമ്പോഴും ഒരു ചോദ്യം ശേഷിക്കുന്നുണ്ട്; പൂർണമായ നീതി അദ്ദേഹത്തിന് കിട്ടിയോ എന്ന ചോദ്യം. നമ്മുടെ വ്യവസ്ഥകൾ സൃഷ്ടിക്കുന്ന നൂലാമാലകളുടെ ഏറ്റവും വലിയ ഇരയാകുന്നു നമ്പി നാരായണൻ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS