എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി; പി ശശി ജില്ലാനേതൃത്വത്തിലേക്ക് മടങ്ങി വരുന്നു

Loading...

കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് ചുമതല. പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് ജില്ലാ സെക്രട്ടറിയായി ചുമതല നൽകിയത്. ഇന്ന് കണ്ണൂരിൽ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യോഗത്തിൽ പി ശശി പങ്കെടുത്തു.

അനുഭവസമ്പത്തും അണികൾക്കിടയിലെ സ്വാധീനവും പരിഗണിച്ചാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം എം വി ജയരാജന് നൽകുന്നത്. ഇത് തെരെഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജൻ മാറുന്ന സാഹചര്യത്തിൽ ഈ സ്ഥാനം പി ശശിയ്ക്ക് നൽകാനും സാധ്യതയുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പി ശശിയ്ക്ക് പെട്ടന്ന് തന്നെ നേതൃത്വത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയൊരുക്കുന്നത്.

ലൈംഗികആരോപണ വിവാദത്തെത്തുടർന്ന് പാർട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. വടകരയിൽ പി ജയരാജന്‍റെ തെരെഞ്ഞടുപ്പ് പ്രചാരണത്തിനുള്ള ചുമതലയും പി ശശിയ്ക്ക് നൽകിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം