സാരിയില്‍ ബാറ്റുചെയ്യ്ത് മിതാലി ; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

Loading...

2017 ലോകകപ്പിലുള്‍പ്പടെ ഇന്ത്യയെ ഫൈനലിലേക്ക് വരെ നയിച്ച മിതാലി ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിന് മുമ്ബ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ശൈലിയില്‍ സാരിയുടുത്ത് ക്രീസിലെത്തി പന്തുകള്‍ നേരിടുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ സന്ദേശം. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് താരം വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നമുക്ക് ഇതും സാധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കൂ.കിരീടം നാട്ടിലെത്തിക്കൂ… എന്ന് മിതാലി വീഡിയോക്ക് ഒടുവില്‍ പറയുന്നു. സാരിയുടുത്ത് ക്രിക്കറ്റ് കളിക്കുന്ന മിതാലിയുടെ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞായറാഴ്‌ച ഫൈനലില്‍ ഓസ്‌ട്രേലിയയെ ആണ് ഹര്‍മന്‍പ്രീത് കൗറും സംഘവും നേരിടുക. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30നാണ് മത്സരം ആരംഭിക്കുക.

ലോകകപ്പിലെ ആദ്യ കിരീടമാണ് ഇന്ത്യന്‍ വനിതകള്‍ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി മഴകാരണം ഉപേക്ഷിച്ചതോടെയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലില്‍ ഇടം നേടിയത്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് തോല്‍പ്പിച്ചാണ് ഓസീസ് കലാശപ്പോരിന് യോഗ്യത നേടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം