കാന്‍സറിന് മരുന്നായി കഞ്ചാവും

Loading...

marijuanaന്യൂജേര്‍സി: ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കഞ്ചാവ് നശിപ്പിക്കുമെന്ന് പുതിയ പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് (എന്‍ഐഡിഎ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്‍.ഐ.ഡി.എ ഏതാണ്ട് മൂന്ന് വര്‍ഷത്തോളം എടുത്താണ് പഠനം നടത്തിയത്. യു.എസ്. സര്‍ക്കാറാണ് ഈ പഠനത്തിന്റെ പ്രയോജകര്‍.

കഞ്ചാവ് മറ്റു മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ബുദ കോശങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഏജന്‍സി കണ്ടത്തിയത്. ഗുരുതരമായ ബ്രെയിന്‍ ട്യൂമറുകളില്‍ പോലും കഞ്ചാവ് നന്നായി പ്രവര്‍ത്തിക്കുന്നു.

റേഡിയേഷന്‍ ചികിത്സയ്‌ക്കൊപ്പം കഞ്ചാവ് മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. അതിനുശേഷം കഞ്ചാവിനെ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി അമേരിക്കന്‍ ആരോഗ്യമന്ത്രലായം മുന്നോട് പോകും എന്നാണ് റിപ്പോര്‍ട്ട്.

 

Loading...