മാറാട് കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സംഘര്‍ഷമുണ്ടാവുമെന്നു സര്‍ക്കാര്‍

Loading...

KERALAന്യൂഡൽഹി: മാറാട് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കേരളാ സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ച് പ്രതികൾ പുറത്തിറങ്ങിയാൽ സംഘർഷമുണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

മാറാട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ജാമ്യം ലഭിച്ച് പ്രതികൾ പുറത്തിറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണി ഉയർത്തും. വീണ്ടുമൊരു സംഘർഷമുണ്ടാവുന്നത് അനുവദിക്കാനാവില്ല. ഇനി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയാണെങ്കിൽ കോഴിക്കോട് ജില്ലയിൽ കടക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ 63 പേര്‍ക്ക് വിചാരണകോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ 2012ൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് കൂടാതെ വിചാരണകോടതി വെറുതെ വിട്ട 24 പേരെ സംസ്ഥാന സര്‍ക്കാറിന്റെ അപ്പീൽ പരിഗണിച്ച് ജീവപര്യന്തത്തിനും ശിക്ഷിച്ചു. ഈ 24 പേര്‍ക്ക് സുപ്രീംകോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് വിചാരണ കോടതി ആദ്യം ശിക്ഷിച്ച പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം