Categories
Kannur

മന്‍സൂര്‍ വധക്കേസ് ഒരാൾ കൂടി പിടിയിൽ

കണ്ണൂര്‍ : പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ.

സിപിഎം പ്രവർത്തകനായ  കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വച്ച് പിടിയിലായത്.

ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളുകൾ മുഴുവൻ പിടിയിലായി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ പാനൂര്‍ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.

വീട്ടിലേക്ക് പോവുകയായിരുന്ന മന്‍സൂറിനെ  ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Another arrested in Panur murder case of Muslim League activist Mansoor

NEWS ROUND UP