ആരാധകര്‍ നിരാശയില്‍; നയന്‍താര ചിത്രത്തില്‍ നിന്നും പിന്‍മാറി മമ്മൂക്ക

Loading...

നയന്‍താരയുമൊന്നിച്ചുള്ള ചിത്രം വേണ്ടെന്ന് വെച്ച്‌ മെഗാസ്റ്റാര്‍ മമ്മൂട്ടി. വണ്‍ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വിശേഷം. നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോള്‍ താരം. ഈ സാഹചര്യത്തിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം മമ്മൂട്ടി വേണ്ടെന്ന് വെയ്ക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിയുടെ ഈ തീരുമാനം ഇരുതാരങ്ങളുടെയും ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. സമയത്ത് ഷൂട്ടിംഗ് തുടങ്ങാത്തതിനാലും ഇരുവരുടെയും ഡേറ്റുകള്‍ മാറിയതിനാലുമാണ് മമ്മൂട്ടി ഈ സിനിമയില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനായി വാങ്ങിയ അഡ്വാന്‍സ് തുകയും മമ്മൂട്ടി തിരിച്ചുനല്‍കിയിട്ടുണ്ട്.

കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ തുടങ്ങീ വന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇച്ചായന്‍സ് പ്രൊഡകഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം