മലപ്പുറത്തെ അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു

Loading...

പെരന്തല്‍മണ്ണ: സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ബൈക്കിടിച്ച്‌​ യാത്രക്കാരന്‍ മരിച്ചു. പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ പൂപ്പലത്ത്​ വ്യാഴാഴ്​ച രാവിലെ 9.40ഓടെയാണ്​ സംഭവം.

പട്ടിക്കാട്​ നെന്മിനി സ്വദേശി രതീഷ്​(25) ആണ്​ മരിച്ചത്​. ​സ്​റ്റോപ്പില്‍ ബസ്​ യാത്രക്കാരെ ഇറക്കുന്നതിനിടെ ബൈക്ക്​ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്കിന്​ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു രതീഷ്​.

പ്രദേശത്ത് നാട്ടുകാര്‍ തടിച്ചു കൂടിയിട്ടുണ്ട്. അപകടം നടന്ന റോഡിന്റെ ഒരു ഭാഗത്തേക്കള്ള ഗതാഗതം ഭാഗികമായി നിര്‍ത്തിയിരിക്കുകയാണ്.

.ബൈക്ക് ഓടിച്ചിരുന്നു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കിന് പിന്നിലിരുന്ന വ്യക്തിയാണ് മരിച്ചത്.
പോലീസ് വരാനായി നാട്ടുകാര്‍ കാത്തിരിക്കുകയാണ്. ബൈക്കില്‍ പച്ചിലകള്‍ വച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം