കാര്യവത്കരണ നീക്കത്തിനെതിരെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എൽ ഡി എഫിന്റെ പ്രതിഷേധ മാർച്ച്

സ്വകാര്യവത്കരണ നീക്കത്തിനെതിരെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എൽ ഡി എഫിന്റെ പ്രതിഷേധ മാർച്ച്. കേന്ദ്രത്തിനൊപ്പം ചേർന്ന് സ്ഥലം എം.പി ശശി തരൂരും വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ നീക്കത്തെ അനുകൂലിക്കുന്നുവെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

ലാഭത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് കിട്ടുമെന്ന് ഉറപ്പായെങ്കിലും പ്രതിഷേധങ്ങൾ ചൂടുപിടിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും വിഷയം സജീവ ചർച്ചയാക്കാനാണ് മുന്നണികളുടെ നീക്കം.

വിഷയത്തിൽ കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന കോൺഗ്രസിനെയും പ്രതിസ്ഥാനത്ത് നിർത്തുകയാണ് ഇടതുമുന്നണി. കേന്ദ്ര സർക്കാർ നീക്കത്തിന് തിരുവനന്തപുരം എം പി ശരി തരൂരിന്റെ പിന്തുണയുണ്ടെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സ്വകാര്യവത്കരണ നീക്കത്തിനെതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ വിമാനത്താവ രക്ഷാമാർച്ച് സംഘടിപ്പിച്ചു.

അതേസമയം, സ്വകാര്യവത്കരണം ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ ആത്മാർത്ഥ ഇടപെടൽ നടത്തിയില്ലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. സ്വകാര്യവത്കരണത്തിനെതിരെ വിമാനത്താവള ജീവനക്കാരുടെ റിലേ നിരാഹാര സമരവും വിമാനത്താവള ടാക്സി തൊഴിലാളികളുടെ സത്യഗ്രഹ സമരവും തുടരുകയാണ്.

Loading...