Categories
കായികം

ഐ പി എല്‍ ; ചെന്നൈയുടെ സൂപ്പര്‍ താരം ബ്രാവോയ്ക്ക് ചില മത്സരങ്ങൾ നഷ്ടമായേക്കും

ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്ക് വരുന്ന് ചില മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരുക്കാണ് ബ്രാവോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്കേറ്റത്. തുടർ തോൽവികളുമായി പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ചെന്നൈക്ക് ബ്രാവോയുടെ അഭാവം കനത്ത തിരിച്ചടിയാവും.

“അദ്ദേഹത്തിന് വലത് തുടയിൽ പരുക്കേറ്റു എന്നാണ് തോന്നുന്നത്. ഗ്രൗണ്ടിൽ നിന്ന് മാറ്റിനിർത്തേണ്ടുന്നത്ര ഗൗരവമുള്ള പരുക്കായിരുന്നു അത്.

അവസാന ഓവർ എറിയാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. ഇപ്പോൾ, ഏതാനും ദിവസമോ കുറച്ച് ആഴ്ചകളോ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.”- ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: IPL; Chennai superstar Bravo could miss some matches

NEWS ROUND UP