യുവതി തീകൊളുത്തി മരിച്ചതില്‍ ദുരൂഹത ; മാതൃസഹോദരി മകന്‍ അസ്ബിനയെ ശാരീരികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം

Loading...

പേരാവൂർ: ഒക്ടോബർ 24ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ട മുഴുപ്പിലങ്ങാട് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് അജ്മലും കുടുംബവും രംഗത്ത്. ഒക്ടോബർ 20 ഞായറാഴ്ച രാവിലെയാണ് സ്വന്തം വീട്ടിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഹ​സ്ബീ​ന ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് 21ന് പുലർച്ചെ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയ ഭർത്താവ് അജ്മൽ യുവതിയുടെ ബന്ധുക്കളുടെ വിശദീകരണത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഒക്ടോബർ 22ന് എടക്കാട് സി ഐയ്ക്ക് പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയുമാണ്. യുവതിയുടെ മരണ ശേഷം ദുരൂഹതകൾ ചൂണ്ടിക്കാട്ടി കണ്ണൂർ എസ്പിയ്ക്ക് മുമ്പാകെയും അജ്മൽ പരാതി കൊടുക്കുകയും അന്വേഷണം നടക്കുകയുമാണ്.

80 ശതമാനം പൊള്ളലേറ്റ ഹ​സ്ബീ​ന യാതൊരുവിധ ബഹളങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും വാതിലിലൂടെ പുറത്തേക്ക് പുക വരുന്നത് കണ്ട് സഹോദരി തസ്‌നി വാതിലിൽ മുട്ടുകയും കത്തിക്കൊണ്ടിരിക്കുന്ന അസ്‌ബിന സ്വയം വാതിൽ തുറന്നു കൊടുക്കുകയുമാണ് ചെയ്തതെന്നുള്ള യുവതിയുടെ വീട്ടുകാരുടെ വാദം തന്നെ ഏറെ അവിശ്വാസകരമാണെന്ന് ഭർത്താവ് അജ്മൽ ആരോപിക്കുന്നു.

സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായി കരുതുന്ന അമ്മാവൻ മുസ്തഫ, മാതൃസഹോദരിയുടെ മകൻ ഷർഫാസ്, സഹോദരി തസ്‌നി, മാതാവ് റഹ്മത്ത്‍, മാതൃസഹോദരി സൗജത്ത് എന്നിവർക്ക് അസ്‌ബിനയുടെ ആത്മഹത്യയിൽ കാര്യമായ പങ്കുണ്ട് എന്ന് ഭർത്താവ് ആരോപിക്കുന്നു. സംഭവം നടക്കുന്നതിന് തലേന്നാൾ അമ്മാവൻ മുസ്തഫ അസ്ബിനയെ മർദ്ദിക്കുകയും അടിയുടെ ആഘാതത്തിൽ അസ്‌ബിന ഛർദിച്ചതായും ഈ കാര്യം മുസ്തഫ തന്നെ ഭർതൃമാതാവിനെ വിളിച്ച് അറിയിച്ചതായും പറയപ്പെടുന്നു.

ഏകദേശം 200 മില്ലി മണ്ണെണ്ണ ദേഹത്ത് ഒഴിക്കുന്ന വീഡിയോ ഹ​സ്ബീ​ന സ്വയം പകർത്തുകയും ആ വീഡിയോ അസ്‌ബിനയുടെ മാതൃസഹോദരീ അപകടവിവരം ഭർതൃ മാതാവിനെ അറിയിച്ചു 10 മിനിറ്റിന് ശേഷം ഭർത്താവ് അജ്മലിനെ ഫോണിൽ എത്തിയതും ദുരൂഹത ഉണർത്തുന്നു. സംഭവശേഷം അസ്‌ബിനയുടെ മൊബൈലിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മാവൻ മുസ്തഫ ഫോൺ കത്തിപ്പോയി എന്ന് അറിയിക്കുകയും പിന്നീട് എടക്കാട് പോലീസ് കൊണ്ടുപോയി എന്നും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയുണ്ടായി.

ഭർത്താവ് കണ്ണൂർ എസ്പിക്ക് കൊടുത്ത പരാതിയിൽ മൊബൈലിനെ കുറിച്ചുള്ള സംശയം രേഖപ്പെടുത്തുകയും തുടർന്ന് മുസ്തഫ കണ്ണൂർ സൈബർ സെല്ലിൽ ഫോൺ ഹാജരാക്കാൻ വന്നതും സംശയമുണർത്തുന്നു. വിവാഹത്തിനു മുൻപും ശേഷവും അസ്‌ബിനയുടെ മാതൃസഹോദരി മകൻ ഷറഫാസ് അസ്‌ബിനയെ ശാരീരികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതായി ഭർത്താവിനെ അറിയിക്കുകയും ഭർത്താവ് ഈ കാര്യം യുവതിയുടെ ബന്ധുക്കളെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യം തീർക്കുവാൻ മനപ്പൂർവ്വം സൃഷ്ടിച്ചതാണ് തീപ്പൊള്ളലും തുടർന്നുള്ള മരണവുമെന്നും ഭർത്താവും കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. പേരാവൂർ നടന്ന പത്രസമ്മേളനത്തിൽ ഭർത്താവ് അജ്മൽ, പിതാവ് അസീസ്, അമ്മാവൻ സലാം എന്നിവർ പങ്കെടുത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം