അമേരിക്കയില്‍ മലയാളി നേഴ്സിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Loading...

മേരിക്കയില്‍ മലയാളി നേഴ്സിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമേരിക്കയിലെ സൌത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയിൽ.

നഴ്സായിരുന്ന കോട്ടയം സ്വദേശി മെറിൻ ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിൻ കൊല്ലപ്പെട്ടത്. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭർത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

രണ്ട് വർഷമായി അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭർത്താവ് ഫിലിപ്പ് മാത്യു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം