മ​ദ്യം കൊ​റോ​ണ​ വൈറസിനെ പ്ര​തി​രോ​ധി​ക്കു​മോ..? ഡ​ബ്ല്യു​എ​ച്ച്‌ഒ യുടെ വിശദീകരണം ഇങ്ങനെ

Loading...

ജ​നീ​വ : കൊ​റോ​ണ വൈ​റ​സ് നിയന്ത്രണാതീതമായതോടെ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാര്‍ഗങ്ങള്‍ തേടുകയാണ് വിവിധ രാജ്യങ്ങളിലെ മെഡിക്കല്‍ സംഘങ്ങള്‍.

മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മോ എ​ന്നാ​ണ് പ​ല​രും ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ദ്യം ക​ഴി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മോ എ​ന്നാ​ണ് നിലവില്‍ സംശയങ്ങള്‍ ഉയരുന്നത് . മ​ദ്യം ക​ഴി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ പ്രചാരണം വ്യാപകമായതോടെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ത​ന്നെ ഇ​തി​നു വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മ​ദ്യം വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ക​യി​ല്ല. മ​ദ്യ​മോ, ക്ലോ​റി​നോ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന( ഡ​ബ്ല്യു​എ​ച്ച്‌ഒ )വ്യ​ക്ത​മാ​ക്കി.

അതെ സമയം മ​ദ്യ​വും ക്ലോ​റി​നും ഉ​പ​രി​ത​ല​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാം. അ​തും ഉ​ചി​ത​മാ​യ ശി​പാ​ര്‍​ശ​ക​ള്‍ പ്ര​കാ​രം വേ​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ അ​റി​യി​ച്ചു. ചൂ​ട് വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​തും കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യി​ക്കി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വിശദീകരിച്ചു.

കൊ​റോ​ണ​ വൈറസിനെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ര്‍​ഗം ഇ​ട​യ്ക്കി​ടെ കൈ​ക​ള്‍ സോ​പ്പോ ഹാ​ന്‍​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​കു​ന്ന​താ​ണെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം