Categories
headlines

കലാപക്കേസായി മാറിയത് എങ്ങനെ? വിരട്ടാൻ നോക്കേണ്ടെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപക്കേസായി മാറിയത് എങ്ങനെ? എന്ന ചോദ്യം ജനാധിപത്യ വിശ്വാസികളിൽ നിന്ന് ഉയരുന്നു.

പ്രക്ഷോഭത്തെ വർഗീയ കലാപവുമായി ബന്ധിപ്പിച്ച് രാഷ്ട്രീയ പകപോക്കലിന് നേതൃത്വം നൽകുന്ന ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതികരണം ഉയർന്നു വരുന്നുണ്ട്.

സംഘപരിവാർ ആശയങ്ങളെ ശക്തമായി എതിർക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിനു നേതൃത്വം നൽകുന്ന സിപിഐഎമ്മിനെ തകർക്കുന്ന സംഘപരിവാർ ലക്ഷ്യം ഇവിടെ തുറന്ന് കാട്ടുകയാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സംഘപരിവാർ ആസൂത്രണ പ്രകാരമാണ് ഡൽഹി പോലീസ് സി പി ഐ എം ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരെ ഡൽഹി കലാപ കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ചേർത്തതെന്നും ഇതുവഴി ഡൽഹി പോലീസ് നീതിന്യായ സംവിധാനത്തെപ്രതിഷേധം അപമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ശക്തമായ പ്രതികരണവുമായി ഇടതുപക്ഷം രംഗഞ്ഞു വന്നു. ബിജെപിക്ക് ചോദ്യങ്ങളെ ഭയമാണെന്നും അടിയന്തരാവസ്ഥയെ നേരിട്ട് വരാണ് തങ്ങളെന്നും, ഇതും ഞങ്ങൾ പരാജയപ്പെടുത്തുമെന്നും സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പാർലമെന്റിലെ ചോദ്യങ്ങളെ മാത്രമല്ല, പത്രസമ്മേളനങ്ങൾ നടത്താനും വിവരാവകാശ നിയമത്തിന് മറുപടി നൽകാനും ഭയപ്പെടുന്നു. സ്വകാര്യ ഫണ്ടിനെ കുറിച്ച് വിവരാവകാശ നിയമങ്ങള്‍ക്ക് മറുപടി നല്‍കാനോ സ്വന്തം ബിരുദം കാണിക്കാനോ പോലും സാധിക്കുന്നില്ല. അധികാരം ദുരുപയോഗം ചെയ്യുന്നതിലൂടെ രാഷ്ട്രീയ എതിര്‍പ്പിനെ നിശബ്ദമാക്കാന് കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങള്‍. ഇതും ഞങ്ങള്‍ പരാജയപ്പെടുത്തും,” സീതാരം യെച്ചൂരി ട്വീറ്റിൽ പറഞ്ഞു.

ഇടതുപക്ഷത്തെയും മതന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെയും ഉൻമൂലം ചെയ്യുകയെന്ന ആർഎസ്എസ് അജണ്ടയാണ് ഇവിടെ കാണാൻ സാധിക്കുന്നതെന്നു യെച്ചൂരി പറയുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP