നടി ശരണ്യയ്ക്ക് സഹായഹസ്തവുമായി ഫിറോസ് കുന്നംപറമ്പില്‍; നന്ദി പറഞ്ഞ് സീമ ജി നായര്‍

Loading...

കൊച്ചി: നടി ശരണ്യയ്ക്ക് സഹായഹസ്തവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍. ശരണ്യയ്ക്ക് വേണ്ടി 24 ലക്ഷം പിരിച്ച്‌ നല്‍കിയിരിക്കുകയാണ് ഫിറോസ്. നടി സീമ ജി നായരാണ് ഫിറോസിന്റെ നന്മ പുറത്ത് വിട്ടത്. ഫേസ്ബുക്ക് വീഡിയോയിലൂടെ ഫിറോസിന് താരം നന്ദി പറയുകയും ചെയ്തു.

ഒരുപാട് പുണ്യപ്രവര്‍ത്തിയിലൂടെ വാര്‍ത്തകളില്‍ ഇടംനേടുന്ന വ്യക്തിയാണ് ഫിറോസ് കുന്നംപറമ്ബില്‍. അദ്ദേഹത്തിന്റെ സഹായം കൊണ്ട് നിരവധി പേരാണ് ജീവിതത്തിന്റെ കരയിലേയ്ക്ക് കരകയറിയിട്ടുള്ളത്. ദൈവം അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ഭൂമിയിലേയ്ക്കു അയച്ച വ്യക്തിയാണ് ഫിറോസെന്നാണ് സീമയ്ക്ക് പറയാനുള്ളത്.

സീമയുടെ വാക്കുകള്‍;

‘ശരണ്യയുടെ ഒന്‍പത് ഓപ്പറേഷനുകള്‍ കഴിഞ്ഞു. ബ്രെയ്ന്‍ ട്യൂമറിന്റേതായി ഏഴെണ്ണവും തൈറോയിഡ് കാന്‍സറുമായി ബന്ധപ്പെട്ട് രണ്ട് ഓപ്പറേഷനുകളും. ഒരു ഡോക്ടര്‍മാരും അസുഖം പൂര്‍ണ്ണമായി ഭേദമാക്കി തരാമെന്ന് വാക്ക് തന്നിട്ടില്ല. അതുകൊണ്ട് തന്നെ ശരണ്യയുടെ ചികിത്സ പൂര്‍ണ്ണമായിട്ടില്ല, ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിന് എത്ര ലക്ഷം രൂപയാകുമെന്നും ഞങ്ങള്‍ക്ക് അറിയില്ല. ശരണ്യയ്ക്ക് സ്വന്തമായി കിടപ്പാടം ഇല്ല.

ഇതെല്ലാം സാധിക്കാന്‍ ഒരുപാട് കടമ്ബകള്‍ ഉണ്ട്. ഫിറോസിന്റെ വീഡിയോ വന്നതിനു ശേഷം ഒരുപാട് ആളുകള്‍ അന്വേഷിച്ച്‌ വിളിച്ചിരുന്നു. ശരണ്യയുടെ അക്കൗണ്ട് ഇതുവരെയും ക്ലോസ് ചെയ്തിട്ടില്ല. നൂറ് രൂപയായാലും ഇരുന്നൂറ് രൂപയായാലും നമ്മളാല്‍ കഴിയുന്ന രീതിയില്‍ അവളെ സഹായിക്കണം. എല്ലാവര്‍ക്കും ഫോണില്‍ മറുപടി പറഞ്ഞു തീരാത്തതുകൊണ്ടാണ് വീഡിയോയില്‍ ലൈവ് വന്നത്. ഒരിക്കല്‍ കൂടി ഫിറോസിന് നന്ദി.’

വാദം പൂര്‍ത്തിയായി; കെവിന്‍ കേസിലെ വിധി ഓഗസ്റ്റ് 14ന്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം