Categories
Kottayam

എഴുന്നേൽക്കാൻ വൈകിയതിന് മകളോട് പിതാവിന്റെ ക്രൂരത ; വെട്ടി പരിക്കേല്‍പ്പിച്ചു

കോട്ടയം : എഴുന്നേൽക്കാൻ വൈകിയതിന് മകളോട് പിതാവിന്റെ ക്രൂരത. പതിനേഴുകാരിയായ മകളെ പിതാവ് വാക്കത്തികൊണ്ട് വെട്ടി. കോട്ടയം കറുകച്ചാലിലാണ് സംഭവം.

ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. സംഭവത്തിൽ മാവേലിത്താഴെയിൽ രഘു (48)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് സംഭവം. മകൾ എഴുന്നേൽക്കാൻ വൈകിയെന്ന് പറഞ്ഞ് രഘു വാക്കത്തിയുമായി മുറിയിലെത്തുകയും വഴക്കുണ്ടാക്കുകയും തുടർന്ന് വെട്ടുകയുമായിരുന്നു. ആദ്യവെട്ട് തലയ്ക്കാണ് കൊണ്ടത്. ഇതിന് ശേഷവും ഇയാള്‍ വെട്ടി. തടയുന്നതിനിടെ പെൺകുട്ടിയുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.

സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭയന്നുപോയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടി. നാട്ടുകാർ ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Father's cruelty to daughter for getting up late; Cut and wounded