സിബിഐ തലപ്പത്ത് വീണ്ടും സ്ഥാനചലനം;ആലോക് വർമയെ പുറത്താക്കി

Loading...

ന്യൂഡൽഹി :   സിബിഐ തലപ്പത്ത് വീണ്ടും സ്ഥാനചലനം. സുപ്രീംകോടതി ഉത്തരവിലൂടെ കഴിഞ്ഞദിവസം സിബിഐ ഡയറക്ടറായി തിരിച്ചെത്തിയ ആലോക് വർമയെ പുറത്താക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണു സുപ്രധാന തീരുമാനമെടുത്തത്. പ്രധാനമന്ത്രിയെ കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പകരക്കാരനായി ജസ്റ്റിസ് എ.കെ.സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരാണു പങ്കെടുത്തത്.

യോഗം നടക്കുന്ന സമയത്ത് സിബിഐയില്‍ വൻ അഴിച്ചുപണിയുമായി ആലോക് വർമ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു. അഞ്ച് ഉദ്യോഗസഥരെയാണു അദ്ദേഹം സ്ഥലം മാറ്റിയത്. രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥർക്കും നൽകി. നിർബന്ധിത അവധിക്കു ശേഷം സിബിഐ ഡയറക്ടർ സ്ഥാനത്തു തിരികെയെത്തിയ ആലോക് വർമ തനിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയെല്ലാം സ്ഥലംമാറ്റം റദ്ദാക്കിയിരുന്നു.

Loading...