Categories
TRAVEL

ഡ്രൈവ് ഇന്‍ ബീച്ച്-മുഴപ്പിലങ്ങാട് ബീച്ച്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്‌.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്‌ ബീച്ച് ആണ്.[1] . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തിലാണ് ഉള്ളത്.

കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കുന്നു.

ഡ്രൈവ് ഇന്‍ ബീച്ച് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന‌ത് മുഴപ്പില‌ങ്ങാട് ബീച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റ‌വും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പില‌ങ്ങാ‌ട് ബീച്ച് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്.

അറബിക്കടലിന്റെ കരയിലായി നാലു കിലോമീറ്ററോളം നീണ്ട് കിടക്കു‌ന്ന ഈ മണല്‍പരപ്പില്‍ ഡ്രൈവ് ചെയ്യാന്‍ നി‌രവധി ആളുകല്‍ എത്താറുണ്ട്.

തിരമാലകളോടൊപ്പം ഭയം കൂടാ‌തെ ഡ്രൈവ് ചെയ്യാം എന്നത് മുഴപ്പിലങ്ങാട് ബീച്ചിന്റെ മാത്രം പ്രത്യേകതയാണ്.ഇന്ത്യയില്‍ തന്നെ അപൂര്‍വം ഡ്രൈവിംഗ് ബീച്ചുകളില്‍ ഒന്നാണ് ഇത്.

ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സ്ഥലമാണ് ഇത്. ബോള്‍ കടലി‌ല്‍ പോയാല്‍ അടുത്ത തിരമാല തിരികെ കൊണ്ടത്തരും.

യോഗ ചെയ്യാനും സൂര്യനമസ്കാരം ചെയ്യാനും ജോഗിംഗ് ചെയ്യാനുമൊക്കെ ആളുകള്‍ ഇവിടെ എ‌ത്താറുണ്ട്.അ‌ധികം ആള്‍ത്തിരക്ക് ഇല്ലാത്ത ശാ‌‌‌ന്തമായ സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്.

ഡ്രൈവ്–ഇൻ ബീച്ച് തിരമാലകളെ തൊട്ട് വാഹനമോടിക്കാവുന്ന കേരളത്തിലെ ഏക ‘ഡ്രൈവ്–ഇൻ’ ബീച്ചാണ് കണ്ണൂരിലെ മുഴുപ്പിലങ്ങാടുള്ളത്.

നഗരത്തിൽ നിന്ന് 15 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തിരമാലകളുടെ നനവറിഞ്ഞ് മണൽ പരപ്പിലൂടെ നാലു കിലോമീറ്ററോളം വാഹനമോടിക്കാം.

കടൽക്കാറ്റേറ്റു കുടുംബത്തോടൊപ്പമുള്ള ഡ്രൈവ് വ്യത്യസ്തമായ അനുഭവമാവുമെന്നുറപ്പ്. സുരക്ഷിതമായി കടലിൽ നീന്തിക്കുളിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

പാരാഗ്ലൈഡിങ്, പാരാ സെയിലിങ് തുടങ്ങി മറ്റനേകം സാഹസിക വിനോദങ്ങളും മുഴുപ്പിലങ്ങാട് ബീച്ചിന്റെ ഭാഗമാണ്. അവധിക്കാലങ്ങളിൽ നടക്കുന്ന ബീച്ച് ഫെസ്റ്റും മുഴുപ്പിലങ്ങാടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv