ചില്ലറ തരികിട കാണിച്ചും അലമ്പിയും നടക്കുന്ന സാബുമോന്‍ കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍; ബിഗ് ബോസ് ഷോ സാബുവിന്റെ ഇമേജ് മാറ്റിയെടുക്കുമോ?

ഷഫീക്ക് മട്ടന്നൂര്‍

Loading...
യുവമോര്‍ച്ചാ നേതാവ് ലസിതാ പാലക്കലിനെ അധിക്ഷേപിച്ച സംഭവം കൊടുമ്പിരി കൊണ്ടിരിക്കെ ബിഗ്‌ബോസ് വീട്ടിലേക്ക്…ചില്ലറ തരികിട കാണിച്ചും അലമ്പിയും നടക്കുന്ന സാബുമോന്‍ കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍; ബിഗ് ബോസ് ഷോ സാബുവിന്റെ ഇമേജ് മാറ്റിയെടുക്കുമോ?
ഷഫീക്ക് മട്ടന്നൂര്‍
സാബുമോന്‍…ഇങ്ങനെ മാത്രം പറഞ്ഞാല്‍ മലയാളിക്ക് അത്ര പെട്ടെന്ന് മനസിലാവില്ല. തരികിട സാബു, അതെ അതാണ് മലയാളിക്ക് പരിചിതം. ആളെ ഏറെക്കുറെ പിടികിട്ടി. തരികിട സ്‌പൈ ക്യാമറ ടിവി ഷോയിലൂടെ മലയാളിക്ക് പരിചിതനായ സാബുമോന്‍ ഇന്ന് ബിഗ്‌ബോസ് ഹൗസില്‍ വിലസുകയാണ്. മഴവില്‍ മനോരമയിലെ മിടുക്കി, ടേക്ക് ഇറ്റ് ഈസി തുടങ്ങിയ ഷോ വഴിയും സാബുവിനെ മലയാളിക്ക് പരിചിതമാണ്.
കൂടാതെ ചില സിനിമകൡ ചെറിയ വേഷങ്ങളിലും സാബു അഭിനയിച്ചെങ്കിലും നാവില്‍ നിന്ന് വീഴുന്ന ചില വാക്കുകളാലാണ് മലയാളിക്ക് സാബുമോനെ കൂടുതല്‍ പരിചയം. എന്നാല്‍ ഇന്ന് ബിഗ്‌ബോസ് ഷോയിലെ ഏറ്റവും ആക്ടീവ് ആയ കണ്ടസ്റ്റന്റ് ആരാണെന്ന് ചോദിച്ചാല്‍ ഏവരും പറയും അത് സാബുമോനാണെന്ന്.
യുവമോര്‍ച്ചാ വനിതാ നേതാവായ ലസിത പാലക്കലിനെ ഫേസ്ബുക്ക് വഴി ലൈംഗികമായി അധിക്ഷേപിച്ചതിന് പിന്നാലെ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തിലാണ് സാബുമോന്‍ ബിഗ് ബോസ് വീട്ടിലെത്തുന്നത്. അതേതായാലും നന്നായി അല്ലേല്‍ പിള്ളേര്‍ സാബുവിന്റെ നടുവൊടിച്ചേനെ എന്നാണ് പൊതുവെയുള്ള സംസാരം.
അല്ലാ സാബുമോനെ സംബന്ധിച്ച് ഇത് പുത്തരിയല്ല. റിമി ടോമി, മോഹന്‍ലാല്‍ എന്നിവരെയും ഇതിന് മുന്‍പ് അധിക്ഷേപിച്ച സാബു ഇന്ന് ബിഗ് ബോസ് കാണുന്ന പ്രേക്ഷകരുടെ പ്രധാന ആകര്‍ഷണമാണ്.
പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന സാബുമോന്‍ ബിഗ് ബോസ് വീട്ടിലും തരികിടയാണ്. ഷോ തുടങ്ങിയ സമയത്ത് പ്രേക്ഷകര്‍ക്കും ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാര്‍ത്ഥികള്‍ക്കും മനസിലുള്ള രൂപമല്ല സാബുമോന്‍ എന്ന വ്യക്തി. തമാശയും കൗണ്ടറടിയും വാക്ചാതുരിയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമുള്ള നല്ല അസ്സല്‍ സാബുമോന്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ രഞ്ജിനിയെയും ഇതിന് മുന്‍പ് സാബുമോന്‍ അധിക്ഷേപിച്ചിരുന്നു. ഇക്കാര്യം രഞ്ജിനി തന്നെ ബിഗ് ബോസ് വീട്ടില്‍ വെച്ച് പലരോടായി പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സാബുമോനെ അടുത്തറിഞ്ഞ രഞ്ജിനി പോലും ഞെട്ടിയിരിക്കുകയാണ്. ഇത്രത്തോളം ബുദ്ധിയും കുബുദ്ധിയും സ്മാര്‍ടും ആയ വ്യക്തിയായിരുന്നോ സാബുമോന്‍ എന്ന് പ്രേക്ഷകരും ചോദിച്ചു പോകുന്നു. എന്തിനേറെ പറയുന്നു രഞ്ജിനിയും സാബുമോനും ബിഗ് ബോസില്‍ അടയും ചക്കരയും പോലെ അയിരുന്നു.
പറയാനുള്ള കാര്യങ്ങളില്‍ ഇത്തിരി തമാശയും കൗശലവും ബുദ്ധിയും എല്ലാം പ്രയോഗിക്കുന്ന സാബു മോന്‍ ബിഗ് ബോസ് വീട്ടിലെ ടാസ്‌കുകളിലും സജീവ സാന്നിധ്യമാണ്. വാക്ചാരുതയാര്‍ന്ന സംസാരം ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാര്‍ത്ഥികളെ പോലും അതിശയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു.
‘സാബുസായകമേറ്റ് തളര്‍ന്ന ഹിമവാഹിനി’ എന്ന് ഹിമയോടെ പറഞ്ഞ വാക്കുകളാണ് ലേറ്റസ്റ്റ് സാബുമോന്‍ ഹിറ്റ്. അനൂപ്, ബഷീര്‍, സുരേഷ്, പേര്‍ളി മാണി, ശ്രീനിഷ് അരവിന്ദ് തുടങ്ങിയവരോടൊപ്പമെല്ലാം സാബു കട്ട കമ്പനിയാണെങ്കിലും ഇടയ്ക്കിടെ തരികിട സ്വഭാവും പുറത്തു വരും. പേര്‍ളി മാണിയുമായുണ്ടായ ‘ഐ ആം പേര്‍ളി മാണി’ വഴക്ക് മുതലങ്ങോട്ട് പേര്‍ളിയെ സാബു മാര്‍ക്ക് ചെയ്തിരുന്നു…പേര്‍ളിയുടെ കാര്യം പിന്നീടങ്ങോട്ട് ഗുദാ ഹവാ….
പിന്നീടങ്ങോട്ട് സുരേഷും പേര്‍ളിയും തമ്മില്‍ പ്രണയമാണ്, പേര്‍ളി അഞ്ജലി അമീറിനെ അധിക്ഷേപിച്ചു, ശ്രീനിഷും പേര്‍ളിയും തമ്മില്‍ അഗാധ പ്രണയം തുടങ്ങി സാബുമോന്‍ തിരക്കഥയെഴുതിയ നിരവധി സംഭവങ്ങള്‍…പേര്‍ളി ശരിക്കും പെട്ടെങ്കിലും ഓരോ ആഴ്ചയും മോഹന്‍ലാല്‍ വന്ന് അതെല്ലാം തകര്‍ത്തിരുന്നു. ബിഗ് ബോസ് വീട്ടിലെ പുകമുറിക്കുള്ളില്‍ നിന്നാണ് സാബുമോന്‍ എതിരാളികളെ തളയ്ക്കാനുള്ള തിരക്കഥകള്‍ ആസൂത്രണം ചെയ്യാറ്…കൂട്ടിന് നിലപാടുകളുടെ രാജാവായ അനൂപ് ചന്ദ്രനും രഞ്ജിനിയും.
എന്നാല്‍ പല ഘട്ടങ്ങളിലുള്ള സംസ്‌കരണ പ്രക്രിയയിലൂടെ സാബുമോന്റെ പല തരികിട സ്വഭാവങ്ങളും എന്നെന്നേക്കുമായി മാഞ്ഞു പോകുന്നതായും നല്ലവനായ സാബു മോന്‍ എന്ന പേര് സമ്പാദിക്കുന്നതായും കാണാം. പലപ്പോഴും പുരാണങ്ങളും കഥകളുമെല്ലാം ഇതിവൃത്തമാക്കിയാണ് പല കാര്യങ്ങളെക്കുറിച്ചും സാബുമോന്‍ വിലയിരുത്തുന്നത്. ഇടയ്ക്കിടെ ബിഗ് ബോസ് വീട്ടില്‍ ഒരു അധോലോകവും സാബു നിര്‍മിച്ചു.
ഷിയാസിനെതിരെ നടന്ന കൂട്ട ആക്രമണത്തിലും സാബുവായിരുന്നു മുന്‍പിലെങ്കിലും പലപ്പോഴും താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം ഒരു ലക്ഷ്യമോ  ഉദ്ദേശ്യമോ ഉണ്ടെന്ന് സാബു മോന്‍ ഇടയ്ക്കിടെ പറയുന്നു. അത് ശരിയാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുന്നിടത്താണ് സാബുവിന്റെ വിജയം. പല ഘട്ടങ്ങളിലും കൗശലക്കാരനായ കുട്ടിത്തം  നിറഞ്ഞ സാബുവിനെയും നമുക്ക് കാണാം. വ്യക്തമായ സംസാരവും ശക്തമായ തീരുമാനവുമാണ് സാബുവിനെ പ്രേക്ഷകര്‍ ഏറ്റെടുക്കാനുള്ള പ്രധാന കാരണം.
ഇടയ്ക്ക് ദിയ സനയെ പ്രാങ്ക് ചെയ്യാന്‍ നടത്തിയ നാടകത്തില്‍ തന്നെ കാണാം സാബുവിന്റെ മിടുക്ക്. കൂടാതെ വീട്ടിലുള്ളവര്‍ക്കൊക്കെ ധൈര്യം പകരാനും പോസിറ്റീവ് എനര്‍ജി നല്‍കാനും സാബു ശ്രമിക്കാറുണ്ട്. എന്നാല്‍ ഇടയ്ക്ക് സാബുവിനെ തേടി ബിജെപി പ്രവര്‍ത്തകര്‍ കട്ട കലിപ്പില്‍ സാബുവിന്റെ വീട്ടില്‍ പോയിരുന്നു. അന്ന് അവന് അബദ്ധം പറ്റിയാതാണ്, പൊറുത്ത് കൊടുക്കണമെന്ന് ഭാര്യയും ഉമ്മയും അപേക്ഷിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊന്നും സാബു അറിയുന്നേയില്ല…ഇനി പുറത്തു വന്നാലറിയാം എന്തരോ എന്തോ…
നാം കേട്ടതോ  അറിഞ്ഞതോ ആയ ആളുകളായിരിക്കില്ല യഥാര്ത്ഥത്തില്‍ അവര്‍ എന്നതിന് തെളിവാണ് സാബു. യൂട്യൂബിലെ പല വീഡിയോകളും കണ്ടാലറിയാം സാബു എന്താണെന്നും ആരാണെന്നും…ബിഗ് ബോസ് ഷോ ഇതു വരെ കണ്ടവര്‍ സാബു മോന്‍ അന്‍പത് ശതമാനം നല്ലതിനും ബാക്കി അന്‍പത് ശതമാനം മോശമായ കാര്യത്തിനും മാര്‍ക്ക് നല്‍കും.
താന്‍ തരികിടയാണ് തനിക്കിതൊക്കെയേ പറ്റൂ, തന്നെ മാറ്റാന്‍ ശ്രമിക്കരുത് എന്ന് ഇടയ്ക്ക് ലാലേട്ടനോട് സാബു പറഞ്ഞിട്ടുണ്ട്…അതിപ്പൊ നന്നാകില്ലാന്ന് തീരുമാനിച്ചയാളെ നന്നാക്കാന്‍ പറ്റില്ലാലോ…എന്നാലും ഹിമയുടെ കഴുത്തിന് പിടിച്ച സീന്‍ കണ്ട സാബു ഗുണ്ടയാണെന്നും പലരും പറയുന്നുണ്ട്.
എന്തൊക്കെയായാലും സാബു ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണ്. ഡാന്‍സ്, കോമഡി,സ്‌കിറ്റ്, അഭിനയും, വാക്ചാതുരി തുടങ്ങി എല്ലാ മേഖലയും പെര്‍ഫക്ട്. ഒരു കണക്കിന് നോക്കിയാല്‍ ആരാണ് സാബു മോന്‍ എന്ന് മനസിലാകാന്‍ ബിഗ് ബോസ് കണ്ടാല്‍ മതിയാകും. അര്‍ച്ചനയൊത്തുള്ള ഡാന്‍സൊക്കെ ഗംഭീരം.
സിരിച്ച് ചാവുമെന്നാണ് ന്യൂ ജനറേഷന്‍ പിള്ളേര്‍ പറയുന്നത്. നിലവില്‍ ബിഗ് ബോസ് വീട്ടില്‍ സമാധാനപരമായ അന്തരീക്ഷമാണ്…ഇനിയങ്ങോട്ട് കണ്ടിരിക്കാം സാബു തരികിടയാകുമോ എന്ന കാര്യം…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം