‘അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം’; ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടം

Loading...

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാനഭാഗം ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന ഒന്നാണ്. മാര്‍വെല്‍ ആരാധകര്‍ കേരളത്തില്‍ എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ‘അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍’ റിലീസിംഗ് സമയത്ത് ബോധ്യപ്പെട്ടതാണ്. തീയേറ്ററിലെത്തി ആദ്യ വാരത്തില്‍ പല മലയാള ചിത്രങ്ങള്‍ക്കും ലഭിക്കാത്ത തരത്തിലുള്ള ജനത്തിരക്കായിരുന്നു തീയേറ്ററുകളില്‍.

ഇപ്പോഴിതാ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാന ചിത്രം ‘അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം’ മുന്‍ ചിത്രങ്ങളുടെയൊക്കെ ആവേശത്തെ മറികടക്കുകയാണ്. കേരളത്തിലെ പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷനില്‍ത്തന്നെ ഇത് പ്രകടമാണ്. റിലീസിന് കഷ്ടിച്ച് നാല് ദിവസം ശേഷിക്കെ പ്രധാന കേന്ദ്രങ്ങളിലൊക്കെ മിക്കവാറും ഷോകള്‍ ഇതിനകം ഹൗസ്ഫുള്‍ ആയിക്കഴിഞ്ഞു.

 

 

 

 

 

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും, ഭാവിയുടെ വാഗ്ദാനമാണെന്നുമൊക്കെ ആലങ്കാരികമായി നാം എപ്പോഴും പറയുമെങ്കിലും, കുട്ടികളെ ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് നാം ഓരോ ദിവസവും കേള്‍ക്കുന്നത്.കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

Loading...