മങ്കാദിങ്ങിലും അവസാനിക്കാതെ അശ്വിന് ട്രോള്‍ മഴ; ഇക്കുറി കാരണം ചില മണ്ടത്തരങ്ങള്‍

Loading...

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനെ ചുറ്റിപ്പറ്റിയുള്ള മങ്കാദിങ് വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതിലെ ആരാധക പ്രതിഷേധം കത്തിനില്‍ക്കേ അശ്വിന്‍ വീണ്ടും ട്രോളുകളില്‍ നിറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ ക്യാപ്റ്റന്‍സി പിഴവുകളാണ് അശ്വിനെ വീണ്ടും ആരാധകരുടെ കണ്ണിലെ കരടാക്കിയത്.

യുവതാരം വരുണ്‍ ചക്രവര്‍ത്തിയെ രണ്ടാം ഓവറില്‍ പന്തേല്‍പിച്ചത് മുതല്‍ അശ്വിന് പിഴയ്‌ക്കുകയായിരുന്നു. വരുണ്‍ വഴങ്ങിയത് 25 റണ്‍സ്. നായകന്‍ സ്വയം പന്തെറിയാനെത്തിയപ്പോഴും മാറ്റമുണ്ടായില്ല. നാലോവറില്‍ വഴങ്ങിയത് വിക്കറ്റില്ലാതെ 47 റണ്‍സ്. അശ്വിന്‍റെ പന്തുകള്‍ ഗാലറിയിലേക്ക് പറന്നപ്പോള്‍ ‘കാലത്തിന്‍റെ കാവ്യനീതി’ എന്നായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. ബൗളിംഗ് മാറ്റങ്ങളിലും തന്ത്രങ്ങളിലും പിഴച്ചപ്പോള്‍ അവസാന ഓവറില്‍ ഷമി വരെ തല്ല് വാങ്ങി.

 

 

പെൺ യുവ പോരാളിയെയാണ് ആലത്തൂർ പിടിച്ചടക്കിനായി UDF പോർക്കളത്തിലിറക്കുന്നത്…..വീഡിയോ കാണാം 

Loading...