ചരിത്രം കുറിച്ച് മിതാലി രാജ്

Loading...

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങിയതോടെ ഏകദിന ക്രിക്കറ്റില്‍ 20 വര്‍ഷങ്ങള്‍ തികച്ച്‌ ഇന്ത്യന്‍ താരം മിത്താലി രാജ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മിത്താലി രാജ്.

ക്രിക്കറ്റ് ചരിത്രത്തില്‍ മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദും മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയും മാത്രമാണ് ഈ ഒരു നേട്ടം കൈവരിച്ചവര്‍.

1999ല്‍ ജൂണ്‍ 26ന് അയര്‍ലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് മിത്താലി രാജ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ഇന്നത്തെ മത്സരത്തിന് മിത്താലി രാജ് ഇറങ്ങിയതോടെ ഏകദിനത്തില്‍ 20 വര്‍ഷവും 105 ദിവസവും നീണ്ട കരിയര്‍ മിത്താലി രാജിന് ലഭിച്ചു.

ഏകദിനത്തില്‍ 6720 റണ്‍സ് നേടിയ മിത്താലി രാജ് തന്നെയാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരവും. കൂടാതെ 203 ഏകദിന മത്സരങ്ങള്‍ കളിച്ച മിത്താലി രാജ് ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച വനിതാ താരം കൂടിയാണ്. 16ആം വയസ്സില്‍ തന്റെ ആദ്യ സെഞ്ചുറി നേടിയ മിത്തലി രാജ് ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേടിയ വനിതാ താരം കൂടിയാണ്.

ഏറ്റവും കൂടുതല്‍ കാലം ഏകദിന ക്രിക്കറ്റില്‍ കളിച്ച റെക്കോര്‍ഡ് 22 വര്‍ഷവും 91 ദിവസവും നീണ്ടുനില്‍ക്കുന്ന കരിയര്‍ ഉള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടേതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം