അഭിമന്യുവിന്റെ കഥയുമായി ‘നാന്‍ പെറ്റ മകന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് തോമസ് ഐസക്

Loading...

മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം നാന്‍ പെറ്റ മകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത് സജി പാലമേലാണ്.

‘മതതീവ്രവാദികളാല്‍ മഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍. ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ ‘ആറടി ‘ (6feet) ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 IFFKയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാന്‍വാസില്‍ സജി ഒരുക്കുന്ന സിനിമയാണ് ‘നാന്‍ പെറ്റ മകന്‍.’

Loading...