ബംഗളുരു : ബംഗളുരു മയക്കുമരുന്ന് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ബഗളുരു മയക്കു മരുന്ന് കേസില്‍ കസ്റ്റഡിലുള്ള നടിമാരെ 5 ദിവസം ചോദ്യം ചെയ്യാൻ അനുമതി. ഇവരുടെ ഹവാല ബന്ധം അനോഷിക്കും.

അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ചു പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യുക.
കേന്ദ്ര ഏജന്‍സിയായ എന്‍സിബിയും സംസ്ഥാന പോലീസിന് കീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കൂടാതെ കർണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗം അഥവാ ഐഎസ്-ഡിയും മയക്കുമരുന്ന് റാക്കറ്റിനെതിരെ പിടിമുറുക്കുകയാണ്.
അതിനിടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ലഹരി കേസുകളില്‍ അറസ്റ്റിലായവർക്ക് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ബന്ധങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സെപ്റ്റംബർ 12 ന് ബെംഗളൂരുവില്‍ വച്ച് മയക്കുമരുന്നുമായി പിടിയിലായ മലയാളികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
തിരുവനന്തപുരം സ്വദേശികളായ ഇരുവരും സിനിമാ മേഖലയിലുള്ള ചിലർക്ക് രാസലഹരി വസ്തുക്കൾ വിതരണം ചെയ്തെന്ന് മൊഴി നല്‍കിയിരുന്നു.