Categories
ദേശീയം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 51 കാരനെ അറസ്റ്റ് ചെയ്തു

മുംബൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

അന്ധേരി ഈസ്റ്റ് മേഖലയിൽ ആണ് സംഭവം നടന്നത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരവും കേസെടുത്തായി മുംബൈ പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ വീടിനടുത്താണ് പ്രതിയും താമസിക്കുന്നത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി ലൈംഗിക ചൂഷണത്തിനരയാക്കിയത്.

കുറച്ച് ദിവസങ്ങളായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ചൈതന്യ പറഞ്ഞു.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ സംശയം തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ ഉടനെ തന്നെ പിടികൂടി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Police have arrested a 51-year-old man for sexually abusing a minor girl.

NEWS ROUND UP