നിയന്ത്രണം വളയിട്ട കൈകൾ; ചരിത്രം തിരുത്തി കേരള സ്കൂൾ കലോത്സവം

നിയന്ത്രണം വളയിട്ട കൈകൾ; ചരിത്രം തിരുത്തി കേരള സ്കൂൾ കലോത്സവം
Jan 7, 2023 12:15 AM | By Anjana Shaji

കോഴിക്കോട് : വളകളിട്ട കൈകളിൽ എല്ലാം ഭദ്രമായിരുന്നു. ചരിത്രം തിരുത്തി കേരള സ്കൂൾ കലോത്സവം. വേദികൾ നിയന്ത്രിച്ച് അധ്യാപികമാർ.

വേദി രണ്ട് ഭൂമിയിൽ നാടക മത്സരം പുരോഗമിക്കുന്നു, ജഡ്ജസ് പ്ലീസ് നോട്ട് ചെസ് നമ്പർ 106 ഓൺ ദി സ്റ്റേജ് '... വളയിട്ട കൈകളിൽ മൈക്കേന്തി മത്സരാർത്ഥികൾക്കൊപ്പം വേദികളെ പ്രകമ്പനം കൊള്ളിച്ച് അധ്യാപികമാർ.

കേരള സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനത്തിൽ മുഴുവൻ വേദികളും നിയന്ത്രിച്ചാണ് അധ്യാപികമാർ പുതു ചരിത്രം രചിച്ചത്. സ്റ്റേജ് മാനേജ്മെന്റ്, ആങ്കറിംഗ് ഉൾപ്പെടെ ഓരോ വേദികളിലും അവർ നിറഞ്ഞു നിന്നു.

24 വേദികളിലായാണ് കലാ മത്സരങ്ങൾ അരങ്ങേറിയത്. എട്ട് മുതൽ പത്ത് പേർ വീതമുളള സംഘങ്ങളാണ് വേദികളുടെ മുഴുവൻ സംഘാടനവും നിർവഹിച്ചത്.

190-ന് മുകളിൽ അധ്യാപികമാരാണ് കർമ്മ നിരതരായി രംഗത്തെത്തിയത്. 24 അധ്യാപികമാരാണ് സംഘത്തെ നയിച്ചത്. കേരള സാരിയിലാണ് ഇവർ എത്തിയത്. രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങൾ വേദികളിൽ നടക്കുന്നതെങ്കിലും രാവിലെ 7.30 നു തന്നെ അധ്യാപികമാർ വേദിയിൽ എത്തിയിരുന്നു.

ചരിത്രത്തിൽ പുതു ഏടുകൾ എഴുതി ചേർക്കുന്നവർക്ക് പൂർണ്ണ പിന്തുണയേകി പ്രവർത്തനങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവും പ്രോഗ്രാം കമ്മിറ്റിയുമുണ്ടായിരുന്നു.

ണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവത്തിൽ പുതുമ കൊണ്ടുവരിക എന്ന ആശയത്തിന്റെ ഭാഗമായാണ് വേദികളുടെ മുഴുവൻ നിയന്ത്രണവും അധ്യാപികമാർക്ക് നൽകിയതെന്ന് സംഘാടകർ പറഞ്ഞു.

പ്രധാന വേദിയായ അതിരാണിപ്പാടത്ത് രണ്ട് ഷിഫ്റ്റുകളിലും അധ്യാപികമാർക്കായിരുന്നു പൂർണ്ണ ചുമതല. ആർക്കും പരാതികൾക്കിട നൽകാതെ മികച്ച സംഘാടനമാണ് അധ്യാപികമാർ നടത്തിയത്.

Controlled arms; Kerala School Art Festival Reversing History kerala school kalolsavam 2023

Next TV

Related Stories
കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ് ചിത്ര

Jan 7, 2023 07:12 PM

കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ് ചിത്ര

കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ്...

Read More >>
ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം സ്ഥാനം

Jan 7, 2023 06:57 PM

ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം സ്ഥാനം

ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം...

Read More >>
ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ

Jan 7, 2023 06:26 PM

ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ

ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ...

Read More >>
ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി തിരിച്ചുവിടുന്നു.

Jan 7, 2023 05:10 PM

ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി തിരിച്ചുവിടുന്നു.

ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി...

Read More >>
കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി ആതിഥേയർ

Jan 7, 2023 03:49 PM

കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി ആതിഥേയർ

കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി...

Read More >>
കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി; മാധ്യമങ്ങളെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Jan 7, 2023 03:05 PM

കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി; മാധ്യമങ്ങളെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി; മാധ്യമങ്ങളെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ്...

Read More >>
Top Stories