കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും - എം.ഡി. വി. അജിത്കുമാർ

കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും - എം.ഡി. വി. അജിത്കുമാർ
Nov 25, 2021 08:19 AM | By Anjana Shaji

തിരുവനന്തപുരം : റെയിൽവേ അനുവദി ലഭിച്ചാൽ കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് എം.ഡി. വി. അജിത്കുമാർ. അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല.

ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്.

തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും ഇത്. 74 യാത്രാവണ്ടികൾ ഓടുന്ന സിൽവർ ലൈനിൽ വെറും ആറു ചരക്കു വണ്ടികൾ മാത്രമാണ് ഓടിക്കുന്നത്. അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കും.

63,941 കോടിരൂപയിൽ കൂടുതൽ ചെലവ് വരില്ല. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നും കെ-റെയിൽ എം.ഡി. അറിയിച്ചു.

കാസർകോടുമുതൽ തിരൂർവരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് സിൽവർ ലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരംവരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തരപാത സാധ്യമല്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ പുതിയ പാത ആസൂത്രണംചെയ്തത്.

K-Rail to be completed in five years - MD V. Ajith Kumar

Next TV

Related Stories
മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Nov 30, 2021 08:09 AM

മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലേറ്റ് വിദ്യാര്‍ത്ഥിയുടെ കാലില്‍ ദ്വാരം...

Read More >>
ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത

Nov 28, 2021 07:52 AM

ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തിങ്കളാഴ്ചയോടെ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്....

Read More >>
അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Nov 25, 2021 09:19 AM

അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

അടിവസ്ത്രം ധരിക്കുന്ന വീഡിയോ സ്ത്രീകളടക്കമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്‌പെന്‍ഡ്...

Read More >>
വിലക്കയറ്റ നിയന്ത്രണം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറിയെത്തും

Nov 25, 2021 09:00 AM

വിലക്കയറ്റ നിയന്ത്രണം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറിയെത്തും

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി...

Read More >>
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

Nov 23, 2021 08:15 AM

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര...

Read More >>
ശിലാഫലകം തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ

Nov 19, 2021 08:37 AM

ശിലാഫലകം തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ

ശിലാഫലകം അടിച്ചു തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ.കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയെയാണ് (vellanad sasi)ആര്യനാട് പൊലീസ് അറസ്റ്റ്...

Read More >>
Top Stories