പത്തുവയസുകാരിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ അയല്‍വാസി നിരന്തരമായി പീഡിപ്പിച്ചു; ബി കോം വിദ്യാര്‍ഥി അറസ്റ്റില്‍

Loading...

ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ച സംഭവത്തില്‍ പത്തൊന്‍പതുകാരനായ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. നീണ്ടകാലമായി അയല്‍വാസിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടി അടുത്തിടെയാണ് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചത്.

അറസ്റ്റിലായ പ്രതി ബി ഷണ്‍മുഖബാല മൂന്നാം വര്‍ഷ ബിരുദ ബികോം വിദ്യാര്‍ഥിയാണ്. ഇയാള്‍ അയല്‍വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പീഡിപ്പിക്കുന്ന വിവരം
വീട്ടുകാരോട് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഉപദ്രവം നിരന്തരമായപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരെ അറിയിച്ചത്.

വെള്ളിയാഴ്ചയാണ് യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്ത പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് കുറ്റങ്ങളാണ് ചുമത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം