കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ട്, എന്നാൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ നിലവിൽ ഇത് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസമാണ് വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ കൊറോണ വൈറസിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വായുവിലൂടെ രോഗം പകരുമെന്നും കാണിച്ച് 32 രാജ്യത്തെ 239 ശാസ്ത്രജ്ഞർ ചേർന്ന് ലോകാരോഗ്യ സംഘടനയ...

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്

വാഷിംഗ്‌ടണ്‍ : ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്. തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതൽ തീരുമാനം പ്രാബല്യത്തിലാകും. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ...

രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം അറിയാൻ സാധിക്കും : ലോകാരോ​ഗ്യ സംഘടന

ജനീവ : രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന. ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളിൽ നിന്നായി 5500 രോ​ഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന്...

ലോകം കൊവിഡ് മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ലോകം കൊവിഡ് മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹ...

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചതായി ഡോണൾഡ് ട്രംപ്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിൽ സംഘടന പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ നടപടി. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നു എന്നറിയിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നീക്കം. “ലോകാരോഗ്യസംഘടന പരിഷ്​കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവര...

ലോകാരോഗ്യ സംഘടന നടത്തുന്ന മരുന്ന് പരീക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും

കൊറോണ വൈറസിനെതിരെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സോളിഡാരിറ്റി എന്ന പേരിൽ നടത്തുന്ന മരുന്ന് പരീക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ് വർധനാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി റെംഡെസിവിർ എന്ന മരുന്ന് രാജ്യത്തെ കോവിഡ് രോഗികളിൽ പരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ഉന്നത...

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി

വാഷിംഗ്ടണ്‍ : ചൈനയിലെ വുഹാനില്‍ നിന്നും ലോകരാജ്യങ്ങളിലേക്കുള്ള കോറോണ വൈറസിന്റെ വ്യാപനം തടഞ്ഞില്ലയെന്ന് ആരോപിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള (WHO) സഹായം നിര്‍ത്തിവച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥ WHO മനസിലാക്കി പെരുമാറിയില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. കൂടാതെ രോഗ വിവരം മൂടിവെക്കുകയും പ്രശ്നം നല്ലരീതിയില്‍ കൈകാര്യം ചെയ...

കോവിഡ് 19 ; ഇന്ത്യയുടെ സമയോചിതമായ നടപടിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി : കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. മേയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സമയോചിതമായി നടപടിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. 'നടപടിയുടെ ഫലങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഫലപ്രദമായ ശാരീരിക അകലം പാലിക്കല്‍,​ രോഗികളെ...

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന.

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. 789,000 ത്തോളം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗം അതിവേഗം ...

യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ : യുവാക്കളിലും കൊവിഡ് മരണം സംഭവിക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചെറുപ്പക്കാരില്‍ വൈറസ് ബാധ മരണത്തിന് വരെ കാരണമായേക്കാമെന്നും ഡബ്ലിയു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് മുന്നറിയിപ്പ് നല്‍കുന്നു. പ്രായമേറിയവരിലാണ് വൈറസ് ബാധ രൂക്ഷമായി ബാധിക്കുക എന്ന ധാരണ ചെറുപ്പക്കാരില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആ ധാര...