വോഡഫോണ്‍ ഡാറ്റ പരിധി ഉയര്‍ത്തി: പുതിയ ഓഫറുകള്‍

Loading...

ദില്ലി: പ്രീപെയ്ഡ് ഉപയോക്താക്കളുടെ ഡെയ്ലി പ്ലാനില്‍ മാറ്റം വരുത്തി വോഡഫോണ്‍. മുന്‍പ് 1.5 ജിബി ദിവസവും ലഭിച്ചു കൊണ്ടിരുന്ന 209, 479 പ്ലാനുകളില്‍ ഇനി ദിവസവും 1.6 ജിബി ഡാറ്റ ലഭിക്കും. എന്നാല്‍ ഈ മാറ്റം 529 രൂപയുടെ പ്ലാനില്‍ കിട്ടില്ല. ഇത് തുടര്‍ന്നും 1.5 ജിബി തന്നെ ആയിരിക്കും.

ടെലികോം ലീഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ ദിവസം 1.4ജിബി ദിവസവും ലഭിച്ചുകൊണ്ടിരുന്ന 199 രൂപയുടെയും, 459 രൂപയുടെയും പ്ലാനുകളില്‍ ഡാറ്റ പരിധി 1.5 ജിബിയിലേക്ക് ഉയര്‍ത്തിയതിന്‍റെ ഫലമാണ് പുതിയമാറ്റം എന്നാണ് സൂചന

Loading...