‘ചെക്ക് പോസ്റ്റുകള്‍ വഴി വാഹനങ്ങളില്‍ എത്തുന്നവരെ നിശ്ചിത സ്ഥലങ്ങളിലേ ഇറക്കാവൂ’

Loading...

കണ്ണൂര്‍ : ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി ബസിലും മറ്റു വാഹനങ്ങളിലുമായി  ജില്ലയിലെത്തുന്നവരെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ ഇറക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തും.

ഇങ്ങനെ വരുന്നവര്‍ കൃത്യമായി ക്വാറന്റൈനില്‍ പോകുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനും ക്രമീകരണം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

ബസുകള്‍ വിവിധ സ്ഥലങ്ങളിലായി ആളുകളെ ഇറക്കി വിടുമ്പോള്‍ അവര്‍ പൊതുവാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. ഇത് രോഗവ്യാപനത്തിന് കാരണമാകും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ നിര്‍ദേശ പ്രകാരം വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി എത്തുന്നവരെ നിശ്ചിത  കേന്ദ്രങ്ങളില്‍ എത്തിക്കുകയും അവിടെ നിന്നും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുക.

എത്തിച്ചേരുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പു വരുത്തുന്നതിനായി ഈ കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ പെരുമ്പ, തളിപ്പറമ്പ് കാക്കത്തോട്, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം, തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് ആളുകളെ ഇറക്കേണ്ടത്.

ഈ കേന്ദ്രങ്ങളില്‍ നിന്നും വീടുകളില്‍ എത്തുന്നതിനുള്ള വാഹന സൗകര്യം സ്വന്തമായി ഏര്‍പ്പാട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം