സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Loading...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ ഖദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. ഖദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.

മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഖദീജക്കുട്ടി തൃശൂരിൽ എത്തിയത്. പാലക്കാട് വഴി സ്വകാര്യ വാഹനത്തിൽ എത്തിയ ഇവർക്ക് യാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർന്ന് ഇന്നലെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

മൂന്ന് മാസം മുൻപാണ് ഖദീജക്കുട്ടി മുംബൈയിലുള്ള മക്കളുടെ അടുത്തേയ്ക്ക് പോയത്. മഹാരാഷ്ട്രയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മകനൊപ്പം ഖദീജക്കുട്ടി നാട്ടിലേയ്ക്ക് എത്തിയത്. ഖദീജക്കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ പോയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം