Categories
അന്തര്‍ദ്ദേശീയം

കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.

കൊവിഡ് 19 ഒരു പാഠമാക്കണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ഒരു മഹാമാരി പ്രതിരോധിക്കാൻ പണം മുടക്കുമ്പോൾ അടുത്തതിനെപ്പറ്റി നമ്മൾ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോൾ അത് തടയാൻ ശ്രമിക്കുന്നു.

ഇത് ദീർഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ്തംബറിൽ പുറത്തുവന്ന റിപ്പോർട്ടിൽ നമ്മൾ കടുത്ത മഹാമാരിയെ അഭിമുഖീകരിച്ചേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതായിരിക്കില്ല അവസാന മഹാമാരി.

മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെയാണ് ഈ മഹാമാരി തെളിയിക്കുന്നത്. ഈ ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കിൽ മനുഷ്യാരോഗ്യം മെച്ചപ്പെടില്ല. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതം ദുഷ്കരമാക്കുമെന്നും അദ്ദേഹം പറയുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The World Health Organization (WHO) has warned that the covid epidemic will not be the last pandemic.

NEWS ROUND UP