ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും.
രാവിലെ തിരുവനന്തപുരത്ത് ചേരുന്ന കോര്‍ കമ്മിറ്റി യോഗം പ്രാഥമിക പട്ടിക അംഗീകരിച്ച് ദേശീയ നേതൃത്വത്തിന് കൈമാറും.
വിജയ സാധ്യത വിലയിരുത്തിയ എ ഗ്രേഡ് മണ്ഡലങ്ങളിലേതും ഒപ്പം പാര്‍ട്ടിയില്‍ പുതുതായി എത്തിയ പൊതു സമ്മതരെ അടക്കം ഉള്‍പ്പെടുത്തിയതാവും പ്രാഥമിക പട്ടിക.
എന്‍ഡിഎ ഉഭയകക്ഷി ചര്‍ച്ചയില്‍ കക്ഷികള്‍ അവകാശവാദം ഉന്നയിച്ച സീറ്റുകള്‍ സംബന്ധിച്ച സമവായവും ഇന്നുണ്ടായേക്കും.
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകീട്ട് സംസ്ഥാനത്തെത്തും.
നാളെ കന്യാകുമാരിയിലെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന അമിത് ഷാ വൈകീട്ട് ശംഖുമുഖത്ത് നടക്കുന്ന കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന റാലിയിലും സംസാരിക്കും.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: The BJP's preliminary list of candidates will be finalized today