എവിടെയും തൊടാത്ത വിധി വന്നത് ഇന്നലെ…മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും

Loading...

പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല വീ​​ണ്ടും ശ്ര​​ദ്ധാ​​കേ​​ന്ദ്രം. ര​​ണ്ടു മാ​​സ​​ത്തി​​ല​​ധി​​കം നീ​​ളു​​ന്ന മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്ക് തീ​​ര്‍​​ഥാ​​ട​​ന​​കാ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി നാ​​ളെ ന​​ട തു​​റ​​ക്കും. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം ഇത്തവണ ശബരിമലയില്‍ വേണ്ടെന്നാണ് പോലീസ് തീരുമാനം.

ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ല്‍ യു​​വ​​തി പ്ര​​വേ​​ശ​​നവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ഴി​​ഞ്ഞ ഒ​​രു​ വ​​ര്‍​​ഷ​​ത്തി​​ലേ​​റെ​​യാ​​യി തു​​ട​​രു​​ന്ന വി​​ഷ​​യ​​ങ്ങ​​ള്‍ ഇ​​ന്ന​​ല​​ത്തെ സു​​പ്രീം​​കോ​​ട​​തി വി​​ധി​​യോ​​ടെ വീ​​ണ്ടും സ​​ജീ​​വ​​മാ​​കു​​ക​​യും ചെ​​യ്തു. 2018 സെ​​പ്റ്റം​​ബ​​ര്‍ 28ന് ​​സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ ബ​​ഞ്ച് ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ല്‍ യു​​വ​​തീ​പ്ര​​വേ​​ശനം അ​​നു​​വ​​ദി​​ച്ചു ​കൊ​​ണ്ടു പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​നെ​ത്തു​​ട​​ര്‍​​ന്നു​​ണ്ടാ​​യ വാ​​ദ കോ​​ലാ​​ഹ​​ല​​ങ്ങ​​ളും നി​​യ​​മ​​പോ​​രാ​​ട്ട​​ങ്ങ​​ളു​​മാ​​ണ് ഇ​​നി​യും കെ​​ട്ട​​ട​ങ്ങാ​​ത്ത​​ത്. 2018 – 19ലെ ​​മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്ക് തീ​​ര്‍​​ഥാ​​ട​​ന​​കാ​​ല​​ത്തെ സം​​ഘ​​ര്‍​​ഷ​​ഭ​​രി​​ത​​മാ​​ക്കി​​യ​​തു യു​​വ​​തീപ്ര​​വേ​​ശ​​നവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളാ​​യി​​രു​​ന്നു. സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യം ഇ​​ത്ത​​വ​​ണ​​യും ഉ​​ണ്ടാ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക ഇ​​ന്ന​​ല​​ത്തെ വി​​ധി​​യെ​ത്തു​​ട​​ര്‍​​ന്നും ഉ​​ണ്ടാ​​യി​​ക്ക​​ഴി​​ഞ്ഞു.

യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണില്‍ ശബരിമലയിലെ പൊലീസ് സുരക്ഷ. സന്നിധാനത്തും പമ്ബയിലും രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ എസ്പി മാരെ അണിനിരത്തി ഒരുക്കിയത് വന്‍ ക്രമീകരണം. എന്നിട്ടും ഉണ്ടായത് സംഘര്‍ഷം. എന്നാല്‍ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ പഴയ പിടിവാശി വിട്ടതോടെ പൊലീസിന്‍റെ സമ്മര്‍ദ്ദം കുറഞ്ഞു.

നാ​​ളെ വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ക്കു​ന്ന​തി​​നു പി​​ന്നാ​​ലെ​ പു​​തി​​യ ശ​​ബ​​രി​​മ​​ല, മാ​​ളി​​ക​​പ്പു​​റം മേ​​ല്‍​​ശാ​​ന്തി​​മാരെ അവരോധിക്കുന്ന ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കും. വൃ​​ശ്ചി​​ക​​പ്പു​​ല​​രി​​യാ​​യ 17നു ​​രാ​​വി​​ലെ ന​​ട തു​​റ​​ന്നു മ​​ണ്ഡ​​ല​​കാ​​ല പൂ​​ജ​​ക​​ളാ​​രം​​ഭി​​ക്കും. മ​​ണ്ഡ​​ല​​കാ​​ല​​വും മ​​ക​​ര​​വി​​ള​​ക്കും ക​​ഴി​​ഞ്ഞ് ജ​​നു​​വ​​രി 20 വ​​രെ നീ​​ളു​​ന്ന​​താ​​ണ് തീ​​ര്‍​​ഥാ​​ട​​ന​​കാ​​ലം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം