നമ്മൾ മലയാളികൾക്ക് ഇത് കുറച്ചു ഓവറല്ലേ ….? പിറന്നാളിന് ഇത്രയൊക്കെ കൊടുക്കാവോ

Loading...

ബെ​യ്ജിം​ഗിൽ ചൈനീസ് യുവാവിന് ലഭിച്ച പിറന്നാൾ സമ്മാനം എന്താണെന്നു കേട്ടാൽ മലയാളികൾ ഞെട്ടും. 388 കോടി യു​​എ​​സ് ഡോ​​ള​​റാണ് മാതാപിതാക്കൾ സമ്മാനമായി നൽകിയത്. അതായത് ഏകദേശം 27500 കോടി രൂപ . എ​​റി​​ക് ടെ​​സ് എ​​ന്ന 24 കാ​​ര​​നാ​ണ് മാ​​താ​​പി​​താ​​ക്ക​​ൾ ഹാ​പ്പി ബ​ർ​ത്ത് ഡേ ​പാ​ടി അ​വി​സ്മ​ര​ണീ​യ സ​​മ്മാ​​നം ന​ൽ​കി​യ​ത്.

ചൈ​​ന​​യി​​ലെ സി​​നോ ബ​​യോ​​ഫാ​​ർ​​മ​​സ്യൂ​ട്ടി​​ക്ക​​ലി​​ന്‍റെ സ്ഥാ​​പ​​ക​​രാ​​യ ടി​​സെ പി​​ഗും ഭാ​​ര്യ ചേം​​ഗ് ലി​​ഗും ത​ങ്ങ​ളു​ടെ ക​​ന്പ​​നി​​യു​​ടെ 270 കോടി ഓ​​ഹ​​രി​​ക​​ൾ മ​ക​ന് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​തോ​ടെ ഫോ​ബ്സി​ന്‍റെ ലോ​ക​ത്തെ അ​തി​സ​ന്പ​ന്ന​രാ​യ 550 പേ​രു​ടെ പ​ട്ടി​ക‍യി​ൽ എ​റി​ക് ഇ​ടം​നേ​ടി. അ​​തേ​​സ​​മ​​യം സ​​മ്മാ​​നം കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​സ്തി​​യാ​​യി തു​​ട​​രു​​മെ​​ന്നും ആ​​ഡം​​ബ​​രത്തിനുപയോ​​ഗി​​ക്കി​​ല്ലെ​​ന്നും എ​​റി​​ക് അ​​റി​​യി​​ച്ചു.

ഓ​ഹ​രി​ക​ൾ ന​ൽ​കി​യ​തി​നു പു​റ​മേ സി​​നോ ബ​​യോ​​ഫാ​​ർ​​മ​​സ്യൂ​ട്ടി​​ക്ക​​ലി​​ന്‍റെ എ​ക്സി​ക്കൂ​ട്ടീ​വ് ഡ​യ​റ​ക​ട​റാ​യും എ​​റി​​കി​നെ മാ​താ​പി​താ​ക്ക​ൾ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 4,98,000 യു​എ​സ് ഡോ​ള​റി​ന്‍റെ വ​രു​മാ​ന​വും എ​റി​ക്കി​നു ല​ഭി​ക്കും.

ഹോ​ങ്കോം​ഗ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് ക​ന്പ​നി​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യ എ​റി​ക്ക് നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ‌​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ചൈ​ന സ​മ്മി​റ്റ് ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ്. അ​ടു​ത്തി​ടെ​യാ​ണ് പെ​​ൻ​​സി​​ൽ​​വാ​​നി​​യ​​യി​​ലെ വാ​​ർ​​ട്ട​​ണ്‍ സ്കൂ​​ളി​​ൽ ബി​​രു​​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം