കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകൻ മൻസൂറിന്റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെക്കും കാസര്‍കോട്ടേക്കും എല്ലാം ആയുധങ്ങൾ എത്തിക്കുകയാണ്. അക്രമം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കുറ്റവാളികളെ കണ്ടെത്താൻ എന്തിനാണ് ഇത്ര കാലതാമസം . മുഖ്യമന്ത്രി കണ്ണൂരിൽ ഉള്ളപ്പോഴാണ് കൊലപാതകം നടന്നത്.
ഇതിന് പിണറായി വിജയൻ മറുപടി പറഞ്ഞേ തീരു എന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൂത്തുപറമ്പിൽ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Mullappally Ramachandran visits the house of Mansoor who was killed in Kannur.