ഐലീഗിനെ രക്ഷിക്കാന്‍ മോഡിക്ക് കത്ത് എഴുതി ക്ലബുകള്‍

Loading...

ഐ ലീഗ് നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് എഴുതിയിരിക്കുകയാണ് ഐ ലീഗ് ക്ലബുകള്‍. ആറു ക്ലബുകളാണ് സംയുക്തമായി ഒരു കത്തിലൂടെ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. മോഹന്‍ ബഗാന്‍, ഗോകുലം കേരള എഫ് സി, മിനേര്‍വ പഞ്ചാബ്, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഐസാള്‍ എന്നീ ക്ലബുകളാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപെട്ടിരിക്കുന്നത്.

എ ഐ എഫ് എഫ് ഐ എസ് എലിനെ പ്രധാന ലീഗ് ആക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും അത് ഐ ലീഗ് ക്ലബുകളോട് കാണിക്കുന്ന ക്രൂരത ആണെന്നും കത്തില്‍ പറയുന്നു. ഐ എസ് എല്‍ ഒരു കൊമേഷ്യല്‍ ലീഗാണെന്നും ആ ലീഗിന് അംഗീകാരം ഇല്ലെന്നും ക്ലബുകള്‍ പറയുന്നു.അന്താരാഷ്ട്ര തലത്തിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ഉയരണമെങ്കില്‍ ഇന്ത്യന്‍ ഫുട്ബോളിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പെട്ടെന്ന് തന്നെ തീര്‍പ്പാക്കേണ്ടത് ഉണ്ട് എന്നും ക്ലബുകള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം