കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം;സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Loading...

കണ്ണൂര്‍:കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം.സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ യുവാവിന് വെട്ടേറ്റു. കണ്ണൂര്‍ നടുവില്‍ അമ്പഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്.

നടുവില്‍ ടൗണില്‍ മത്സ്യവില്പന നടത്തുന്ന പ്രജീഷിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്.ആക്രമണത്തില്‍ തലയ്ക്കും ശരീരത്തിന് പിന്നിലും വെട്ടേറ്റ പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തില്‍ നിന്നും ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്നെത്തിയ സംഘം മണ്ടളം എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തു വച്ച് പ്രജീഷിനെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു.വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് സംഘം പ്രജീഷിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Loading...