പ്രധാനമന്ത്രിക്ക് കേരളീയ വിഭവങ്ങളുമായി കൊച്ചി

Loading...

 

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എറണാകുളം ഗസ്റ്റ്ഹൗസിൽ ഒരുക്കിയത് കേരളീയഭക്ഷണം. സസ്യാഹാരിയാണ് പ്രധാനമന്ത്രി. രാത്രിയിൽ അദ്ദേഹം ഭക്ഷണം കഴിക്കുമെന്ന് അറിയിച്ചിരുന്നില്ലെങ്കിലും ഒരുക്കിയിരുന്നു. ചപ്പാത്തി, ഫ്രൈഡ് റൈസ്, പരിപ്പുകറി, സാമ്പാർ, മെഴുക്കുപുരട്ടി, അവിയൽ, വെജിറ്റബിൾകറി തുടങ്ങിയവയാണ് തയ്യാറാക്കിയിരുന്നത്.

ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിൾകറി, ബ്രെഡ്ടോസ്റ്റ്, ബ്രെഡ് ബട്ടർ ജാം തുടങ്ങി വിഭവങ്ങളുടെ നീണ്ടനിരയുണ്ടാകും. പ്രധാനമന്ത്രിക്കൊപ്പം 40 പേരാണുണ്ടാകുക. വി.വി.ഐ.പി. അതിഥിക്ക് സൗകര്യങ്ങൾ ഒരുക്കാൻ ടൂറിസം വകുപ്പിന്റെ വിവിധ ജില്ലകളിലെ ഗസ്റ്റ്ഹൗസ് മാനേജർമാരാണ് എത്തിയത്.

പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് എറണാകുളം ഗസ്റ്റ്ഹൗസിൽ മോദിയെത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട് ഗസ്റ്റ്ഹൗസുകളിൽ നേരത്തേ അദ്ദേഹം താമസിച്ചിട്ടുണ്ട്. ഇവിടെ കേരളീയ അദ്ദേഹത്തിന് ഒരുക്കിയിരുന്നത്.

പ്രധാനമന്ത്രിയുടെ ഭക്ഷണം സംബന്ധിച്ച് പ്രത്യേകം നിർദേശങ്ങളൊന്നും വന്നിരുന്നില്ലെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു . രാവിലെ വ്യായാമം ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. എസ്.പി.ജി.യുടെ നിർദേശാനുസരണമാണ് എല്ലാ നടപടിക്രമങ്ങളും. രാവിലെ 8.55-നാണ് പ്രധാനമന്ത്രി ഗസ്റ്റ്ഹൗസിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെടുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം