ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഓസീസ് ടീമില്‍ നേഥന്‍ കോള്‍ട്ടര്‍നീലിനു പകരം ജൈ റിച്ചാര്‍ഡ്‌സണ്‍ ഇറങ്ങിയതു മാത്രമാണ് മാറ്റം.

അഞ്ചു മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക് ഇന്നു കൂടി ജയം ഉറപ്പാക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.അടുത്ത ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്ന മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നാടായ റാഞ്ചിയില്‍ നടക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ലോകകപ്പില്‍ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായാല്‍ റാഞ്ചിയില്‍ ധോണിയുടെ അവസാന പോരാട്ടം കൂടിയാകും ഇന്നത്തേത്. ടീമംഗങ്ങള്‍ക്ക് ഇന്നലെ രാത്രി ധോണി റാഞ്ചിയിലെ ഫാം ഹൗസില്‍ അത്താഴ വിരുന്ന് നല്‍കിയിരുന്നു.

ഫാഷൻ ലോകത്ത് പകരക്കാരില്ലാത്ത റാണി.അതിനുപരി ഈ 21 വയസ്സുകാരിയുടെ ഇന്നത്തെ നേട്ടം മറ്റൊന്നാണ്. വീഡിയോ കാണാം ………….https://youtu.be/yITSpmVHxlM?t=25

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം