Categories
കായികം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിച്ചു.

മുഹമ്മദ് സിറാജിനു പകരം ഇശാന്ത് ശർമ്മയാണ് മൂന്നാം പേസറായി ടീമിലെത്തിയത്.

സിറാജിനെ കളിപ്പിക്കണമെന്ന് പല കോണിൽ നിന്നും അഭിപ്രായം ഉയർന്നെങ്കിലും ടീം മാനേജ്മെൻ്റ് അനുഭവസമ്പത്തിനു പ്രാധാന്യം നൽകുകയായിരുന്നു.

ടീമിൽ മറ്റ് സർപ്രൈസുകളില്ല. ജഡേജയും അശ്വിനും ടീമിലുണ്ട്. രോഹിത്, ഗിൽ, രഹാനെ, പൂജാര, പന്ത്, ബുംറ എന്നിവരൊക്കെ കളിക്കും.

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് നാളെയാണ് തുടക്കമാവുക.

ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള റോസ്ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം.

ഒരു ഐസിസി ലോക കിരീടമെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്.

റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.

അതേസമയം, മത്സരം നടക്കുന്ന സതാംപ്ടണിൽ അഞ്ച് ദിവസവും റിസർവ് ദിനത്തിലും മഴ മുന്നറിയിപ്പുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: India announce final XI for World Test Championship

NEWS ROUND UP