കേരളത്തിൽ ഇന്നും ഉയർന്ന താപനില ; നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Loading...

കേരളത്തിൽ ഇന്നും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉയർന്ന താപനിലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം

ചൂട് കൂടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യതാപം, സൂര്യാഘാതം എന്നിവ ഏൽക്കാതിരിക്കാനും നിർജലീകരണം സംഭവിക്കാതിരിക്കാനും മുൻകരുതലുകളെടുക്കാനും അതോറിറ്റി നിർദേശിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രായമായവരും ഗർഭിണികളും മറ്റ് ആരോഗ്യപ്രശ്‌നമുള്ളവരും പകൽ 11 മണി മുതൽ മൂന്ന് മണി വരെ പുറത്തിറങ്ങുന്നതും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതും ഒഴിവാക്കണം.

നിർമാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹനവകുപ്പിലെ വാഹനപരിശോധനാ വിഭാഗം, കർഷകർ, ഇരുചക്ര വാഹന യാത്രികർ തുടങ്ങിയവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം