വയനാട്ടില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ

പുല്‍പ്പള്ളി :വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.കടബാധ്യത മൂലമാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്.പുല്‍പ്പള്ളി ആളൂര്‍കുന്ന് കുറിച്ചിപ്പറ്റ രാമദാസനാണ്(55) മരിച്ചത്.

ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും ഉള്‍പ്പടെ കടബാധ്യത ഉണ്ടായിരുന്നു.വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ഒരു തുടര്‍ക്കഥയാവുകയാണ്.പ്രളയം മാറിയിട്ടും കര്‍ഷകരുടെ ദുരിതങ്ങള്‍ മാറുന്നില്ല.ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ തുടര്‍ന്ന് ക്ഷേമ പെന്‍ഷന്‍ നഷ്ടപ്പെട്ടവരില്‍ ഏറിയ പങ്കും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് ഇതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.

Loading...