കുഞ്ഞിന് പാല്‍ കൊടുക്കാനായി വണ്ടി നിര്‍ത്തി; മലപ്പുറത്തെ ഈ സംഭവം മുഖംമൂടിയണിയുന്നവരുടെ കണ്ണ് തുറപ്പിക്കുമോ

Loading...

മലപ്പുറം: സമൂഹത്തിലെ സദാചാരിവാദികള്‍ എന്ന മുഖം മൂടിയണിയുന്നവരുടെ മനസ് ഇനിയെങ്കിലും മാറുമോ…പുതിയ സദാചാര ആക്രമണം അത്യന്തം കൂടിയതും വെറുതെ വിട്ടുകളയാന്‍ സാധിക്കാത്തതുമാണ്. മലപ്പുറത്താണ് സംഭവം…

മലപ്പുറത്ത് വീണ്ടും സദാചാരഗുണ്ടകളുടെ ആക്രമണം. മര്‍ദനമേറ്റ ദമ്ബതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം തിരൂരില്‍ ആണ് സംഭവം. തിരൂര്‍ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കല്‍ ജംഷീര്‍, ഭാര്യ സഫിയ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ബന്ധുവീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ തിരിച്ച്‌ വരുന്നതിനിടക്കാണ് ദമ്ബതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇടയ്ക്ക് വെച്ച്‌ കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ ഇവരുടെ സമീപത്തേക്ക് വരികയായിരുന്നു.

പിന്നീട് ഇരുവരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചെന്നാണ് പരാതി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്ബതികളെ രക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം