ഇടുക്കിയിൽ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Loading...

ഇടുക്കി : ഇടുക്കി പീരുമേടില്‍  വീടുകൾ കയറി പ്രാർത്ഥിന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പാസ്റ്റർക്ക് എതിരെ കേസെടുത്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റർ അറുപതിലധികം വീടുകളിൽ കയറിയിറങ്ങി പ്രാർത്ഥന നടത്തിയിരുന്നു.

കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകളിൽ ഉൾപ്പെടെയാണ് പ്രാർത്ഥന നടത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സാമൂഹിക അകലം പാലിക്കാതെയായിരുന്നു പ്രാർത്ഥന നടത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ പാസ്റ്ററുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം