പാഴ്സല്‍ വാങ്ങിച്ച ബിരിയാണിയില്‍ പാറ്റ ; ചോദ്യം ചെയ്യ്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

Loading...

പയ്യന്നൂര്‍ : വീട്ടിലേക്കു പാഴ്സല്‍ വാങ്ങിച്ച ബിരിയാണിയില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യ്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം .പയ്യന്നൂര്‍ ടൌണിലെ ഓട്ടോ ഡ്രൈവര്‍ കൊക്കാനിശേരി കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപത്തെ കുത്തൂര്‍ ഹൌസില്‍ ജിഷ്ണുവിനാണ് മര്‍ദനം ഏറ്റത്. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ചൊവാഴ്ച രാത്രി ഒന്‍പതേ മുക്കാലോടെയാണ് സംഭവം .

ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ തെക്കേ ബസാറിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങിയിരുന്നു . വീട്ടില്‍ എത്തി കഴിക്കാന്‍ നോക്കവെയാണ് ബിരിയാണിയില്‍ പാറ്റയെ കണ്ടത് . തുടര്‍ന്ന് ഈ വിവരം  പറയാന്‍ എത്തിയ ജിഷ്ണുവും ഹോട്ടല്‍ ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായി . ഇതേതുടര്‍ന്നാണ് പുറമേനിന്നു എത്തിയവര്‍ കസേര കൊണ്ടടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചത് . മര്‍ദനം നടന്ന ഉടന്‍ ഹോട്ടല്‍ ഉടമ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം