Categories
headlines

ഇരുട്ടിന്‍റെ മറവില്‍ കണ്ണൂര്‍ തെരുവുകളില്‍ രക്തരക്ഷസോ? ഭയന്ന് വിറച്ചോടി നാട്ടുകാര്‍

ക​ണ്ണൂ​ര്‍: പു​ല​ര്‍​ച്ചെ ന​ട​ക്കാന്‍ ഇറങ്ങിയ സ്ത്രീ​ക​ളെ ഭ​യ​പ്പെ​ടു​ത്താ​ന്‍ ക​ണ്ണൂ​രി​ല്‍ പ്രേ​ത വേ​ഷം കെ​ട്ടി​ യു​വാ​വ്. പ​യ്യാ​ന്പ​ലം ഗേ​ള്‍​സ് ഹൈ​സ്കൂ​ളി​നും മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ എ​ഫ്‌എ​മ്മി​ല്‍ ആ​ര്‍​ജെ ആ​യി ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​യും അ​യ​ല്‍​വാ​സി​യാ​യ യു​വ​തി​യും പു​ല​ര്‍​ച്ചെ ന​ട​ക്കാന്‍ ഇറങ്ങിയതായിരുന്നു. യു​വ​തി​ക​ള്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യി​ല്‍ സ​മീ​പ​ത്തെ പ​ഴ​യ വീ​ടി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന പ്രേ​ത രൂ​പം കെ​ട്ടി​യ​യാ​ള്‍ റോ​ഡി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള മാ​ക്സി ധ​രി​ച്ചെ​ത്തി​യ ഇ​യാ​ള്‍ ഇ​വ​ര്‍ വ​രു​ന്ന വ​ഴി​യി​ലെ റോ​ഡി​ല്‍ നി​ല​യു​റ​പ്പിച്ചു. ഞ​ര​ന്പ് രോ​ഗി​യാ​ണെ​ന്ന് ധരിച്ച യുവതികള്‍ ധൈ​ര്യം സം​ഭ​രി​ച്ച്‌ മുന്നോട്ട് നടന്നു.

എന്നാല്‍ ഇ​വ​ര്‍ അ​ടു​ത്തെ​ത്താ​നാ​യ​പ്പോ​ള്‍ യുവാവ് വാ​യ പി​ള​ര്‍​ന്നു കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ര​ക്തം കു​ടി​ച്ച ര​ക്ഷ​സി​നെ പോ​ലെ പ​ല്ലി​ല്‍​നി​ന്ന് ര​ക്തം ഉ​റ്റു​ന്ന രീ​തി​യി​ല്‍ വാ​യി​ല്‍ വ​ലി​യ പ്ര​കാ​ശം പു​റ​ത്തേ​ക്കു വ​രു​ന്ന രീ​തി​യി​ലാ​യി​രു​ന്നു രൂ​പം. ഇ​തു ക​ണ്ട​ത്തോ​ടെ യുവതികള്‍ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഓ​ടു​ക​യും അ​ടു​ത്ത ക​ണ്ട പ​ട്ടാ​ള​ക്കാ​ര​നോ​ട് കാ​ര്യം പ​റ​യു​ക​യും ചെയ്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ മൂ​ന്നു​പേരും വ​ന്നു നോ​ക്കി​യെ​ങ്കി​ലും യുവാവിനെ കണ്ടില്ല. ഉടന്‍ വ​നി​താ​സെ​ല്ലി​ല്‍​ വിവരമറിയിച്ചു. പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP