Categories
കേരളം

നിയമസഭാ തിരഞ്ഞെടുപ്പ് : എക്‌സൈസ് കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവര്‍ത്തനം തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിനേടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗവും വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എക്‌സൈസ് വകുപ്പിനു കീഴില്‍ കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവര്‍ത്തനം തുടങ്ങി.

രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.

പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

ഓഫീസ്, ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍ :

ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം 0495-2372927
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2372927 – 9447178063
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് – 0495-2375706 -9496002871
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് -0495-2376762 9400069677
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര – 0496-2610410 – 9400069679
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര – 0496-2515082 – 9400069680
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, താമരശ്ശേരി – 0495-2214460, 9446961496
എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് -0495-2422200 – 9400069683
എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്് – 0495-2722991 – 9400069682 എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം -0495-2802766 – 9400069684
എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി -0495-2224430 – 9400069685
എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ -0495-2855888 – 9400069686
എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി -0495-26244101 -9400069687 എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി -0495-2650850 – 9400069688
എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര -0495-2516715 – 9400069689
എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം -0496-2556100 – 9400069690
എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍-0496-2202788-9400069692.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Assembly Elections: Excise Control Room and Striking Forces Operated

NEWS ROUND UP