വിവാഹം കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാക്കുപാലിച്ച് അജിത്ത് ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Loading...

രേയും അസൂയപ്പെടുത്തുന്ന ദാമ്പത്യമാണ് തല അജിത്തിന്റേതും ശാലിനിയുടേതും. പ്രണയിച്ച്‌ വിവാഹിതരായ ഇരുവരും ഇതുവരെ ഒരു ഗോസിപ്പുകോളങ്ങളിലും നിറഞ്ഞിട്ടില്ല. ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ ആര്‍ക്കും അനുകരിക്കാവുന്ന ദമ്പതികളാണ് അജിത്തും ശാലിനിയും.

ഇരുവരും ഒന്നിച്ചഭിനയിച്ച അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഇവര്‍ പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ വിവാഹത്തിന് മുന്‍പ് ശാലിനിക്ക് നല്‍കിയ ഒരു ഉറപ്പ് അജിത് ഇത്ര നാളായിട്ടും തെറ്റിച്ചിട്ടില്ല എന്ന അജിത്തിന്റെ തുറന്ന് പറച്ചിലാണ് വൈറലായിരിക്കുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യില്ല, മാസത്തില്‍ 15 ദിവസം മാത്രമേ ഷൂട്ടിങ്ങിന് പോകൂ, ബാക്കി 15 ദിവസവും കുടുംബത്തിന് ഒപ്പം ചിലവഴിക്കും എന്നായിരുന്നു തന്റെ പ്രിയതമ ശാലിനിക്ക് വിവാഹത്തിന് മുന്‍പ് നല്‍കിയിരുന്ന വാഗ്ദാനം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

വിവാഹം കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്ന് നല്‍കിയ ഒരു ഉറപ്പ് താരം തെറ്റിച്ചിട്ടില്ല എന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നും തന്നെ അജിത്തിനെ കാണുവാന്‍ സാധിക്കില്ലെങ്കിലും അജിത് കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധിയാണ്.

അത് തന്നെ ആ വാഗ്ദാനം പാലിക്കുന്നതിനുള്ള തെളിവാണ്. തന്റെ അറുപതാമത്തെ ചിത്രമായ വലിമൈയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് തല അജിത്ത് ഇപ്പോള്‍. എച്ച്‌ വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം ദീപാവലിക്ക് തീയറ്ററുകളില്‍ എത്തും. അനൗഷ്‌ക, അദ്വിക് എന്നാണ് മക്കളുടെ പേര്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം